ശ്രീ എം ആത്മീയാചാര്യൻ; ചർച്ച നടത്തിയത്​ സംസ്​ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്ന്​ പി. ജയരാജൻ

കണ്ണൂർ: ആർ.എസ്​.എസുമായി ശ്രീ എമ്മിന്‍റെ ഇടനിലയിൽ സി.പി.എം സമാധാന ചർച്ച നടത്തിയത്​ സംസ്​ഥാന നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നുവെന്ന്​ പി. ജയരാജൻ. ശ്രീ എമ്മിന്‍റെ ഇടനിലയിൽ ചർച്ച നടന്നി​ട്ടില്ലെന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ പറഞ്ഞതിനെ തുടർന്നുയർന്ന വിവാദത്തിൽ മാധ്യമ പ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്​.എസുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്​. ശ്രീ എമ്മിന്‍റെ ഇടനിലയിൽ ചർച്ച നടന്നുവെന്ന്​ പറയുന്നത്​ അതിൽ പ​െങ്കടുത്തയാളെന്ന നിലക്കാണെന്നും സി.പി.എം നേതാവായ പി. ജയരാജൻ പറഞ്ഞു. ശ്രീ എം ആത്​മീയാചാര്യനാണ്​. ശ്രീ എമ്മിന്​ ഭൂമി നൽകിയത്​ സംബന്ധിച്ച്​ അറിയില്ലെന്നും അത്​ സർക്കാറിന്‍റെ വക്​താക്കളാണ്​ വ്യക്​തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച സംബന്ധിച്ച്​ വിവാദമുയർത്തുന്നത്​ ദുഷ്​ടലാക്കോടെയാണെന്നും പി. ജയരാജൻ പറഞ്ഞു. 

Tags:    
News Summary - p jayarajan says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.