ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണനയെന്ന് പി. രാജീവ്

കൊച്ചി: ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് മന്ത്രി പി. രാജീവ്. ആയുഷ് ഹോമിയോപ്പതി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലങ്ങാട് സംഘടിപ്പിച്ച വനിതകള്‍ക്കായുള്ള ഷി ഹെല്‍ത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോ ക്ലിനിക്കുകള്‍ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വലിയ രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.

കളമശ്ശേരി മണ്ഡലത്തില്‍ 'ഒപ്പം' കാമ്പയിന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി. എല്ലാ വാര്‍ഡിലും വ്യായാമത്തിനുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും ഒപ്പം പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആലങ്ങാട് വിതയത്തില്‍ ഹാളില്‍ നടന്ന മെഡിക്കല്‍ പരിശോധന ക്യാംപിന് ആലങ്ങാട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ഡി ലേഖ, കടുങ്ങല്ലൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നയന ദാസ്, വരാപ്പുഴ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി അനില്‍കുമാര്‍, കരുമാലൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോള്‍ഡ കൈമള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എറണാകുളം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, ജില്ലാ പഞ്ചായത്ത് അംഗം എം.എസ് അനില്‍കുമാര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - P. Rajeev said that the government is giving special consideration to homeopathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.