കൊച്ചി: പാലിന്റെ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ നിർമിക്കുന്ന യൂനിറ്റുകള്‍ പഞ്ചായത്ത് തലത്തിൽ തന്നെ തുടങ്ങണമെന്ന് പി. രാജീവ്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം യൂനിറ്റുകൾ തുടങ്ങുന്നതിന് വ്യവസായ വകുപ്പിന്റെ എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
89 ക്ഷീരകര്‍ഷകര്‍ക്ക് പല തലത്തില്‍ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്നും ക്ഷീരഗ്രാമത്തിനൊപ്പം ആലങ്ങാട്, കരുമാല്ലൂര്‍ പഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കൊടുവഴങ്ങ, കൊങ്ങോര്‍പ്പിള്ളി, തിരുവാലൂര്‍ ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതി പ്രകാരം 50 ലക്ഷം രൂപയാണ് ക്ഷീരകമേഖലക്കായി അനുവദിച്ചിരുന്നത്. ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്കാണ് ധനസഹായം ലഭ്യമാകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.