ചിത്രകാരൻ പി. ശരത്ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രസിദ്ധ ചിത്രകാരൻ പി. ശരത്ചന്ദ്രൻ അന്തരിച്ചു. 79 വയസായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽ ഇന്ന് രാവിലെയാണ് അന്ത്യം. റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

അന്താരാഷ്ട്ര ഇടങ്ങളിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. ജലച്ചായം, ഓയിൽ കളർ, അക്രിലിക്, ചാർക്കോൾ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് അദ്ദേഹം. തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്.

1964 ൽ ബോംബെയിൽ എത്തിയ അദ്ദേഹം ടുബാക്കോ കമ്പനിയിൽ ആർട്ട് ഡയറക്ടറായി. പിന്നീട് ഓർബിറ്റ് എന്ന പേരിൽ പരസ്യ ഏജൻസി തുടങ്ങി. പനാമ സിഗരറ്റിന്റെ പാക്കറ്റുകൾ ആകർഷകമായി രൂപ കൽപ്പന ചെയ്തത് അദ്ദേഹമാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പിന്റെ അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയതും താനാണെന്ന് ശരത് ചന്ദ്രൻ പറഞ്ഞിരുന്നു.

നിരവധി കമ്പനികൾക്കായി അദ്ദേഹം പരസ്യ ഡിസൈനുകൾ തയാറാക്കി. യു.എസ്.എസ്.ആർ, മിഡിൽ ഈസ്റ്റ്, യു.എസ്.എ, എത്തോപ്യ തുടങ്ങി രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന ഭൂരിഭാഗം സിഗരറ്റ് കമ്പനികൾക്കു വേണ്ടിയും അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു.

റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' ചിത്രത്തിനുവേണ്ടി ശരത്ചന്ദ്രൻ ഒരുക്കിയ പോസ്റ്ററുകൾ വളരെയധികം ശ്രദ്ധ നേടി.

Tags:    
News Summary - p sarathchandran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.