പി. സരിന് ചിഹ്നം കിട്ടി; സ്റ്റെതസ്കോപ്

പി. സരിന് ചിഹ്നം കിട്ടി; സ്റ്റെതസ്കോപ്

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ​േഡാ. പി. സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ് അനുവദിച്ചു. മുമ്പ് ഡോക്ടറായിരുന്ന സരിന് ജോലിയുടെ ഭാഗമായ ഉപകരണം തന്നെയാണ് ചിഹ്നമായി ലഭിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സരിൻ പാർട്ടി വിട്ട് ഇടതുപാളയത്തിലെത്തിയത്. ചിലരുടെ​െയല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ് കൊണ്ട് സാധിക്കും എന്നായിരുന്നു സരിന്റെ പ്രതികരണം. 

12 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. കഴിഞ്ഞദിവസം പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എൻ.സി), സരിന്‍ പി. (എൽ.ഡി.എഫ് സ്വതന്ത്രൻ), സി. കൃഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍. ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി. (സ്വതന്ത്രന്‍), രാഹുല്‍ ആര്‍.വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ്. (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സി.പി.എം- ഡെമ്മി), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണു സ്ഥാനാർഥികൾ. 

Tags:    
News Summary - P Sarin got election symbol ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.