പി.ശ്രീരാമകൃഷ്​ൻ ഇന്നും ചോദ്യം ചെയ്യലിന്​ ഹാജരാകില്ല

തിരുവനന്തപുരം: ഡോളർ കടത്ത്​ കേസിൽ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ  ഇന്നും ചോദ്യം ചെയ്യലിന്​ ഹാജരാവില്ല. കൊച്ചി കസ്റ്റംസ്​ ഓഫീസിൽ ഹാജരാവാനായിരുന്നു ശ്രീരാമകൃഷ്​ണന്  നൽകിയിരുന്ന നിർദേശം. എന്നാൽ, അസുഖമുള്ളതിനാൽ എത്താനാവില്ലെന്ന്​ അദ്ദേഹം അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​.

കഴിഞ്ഞ മാസം ഹാജരാകാനായി സ്​പീക്കർക്ക്​ ആദ്യം നോട്ടീസ്​ അയച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ്​ തിരക്ക്​ ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന്​ സ്​പീക്കർ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

യു.എ.ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്​പീക്കർക്കും പങ്കുണ്ടെന്ന സ്വപ്​നയുടേയും സരിത്തി​േന്‍റയും മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ചോദ്യം ചെയ്യുന്നത്​. 

Tags:    
News Summary - P. Sriramakrishnan will not appear for questioning even today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.