തിരുവനന്തപുരം: കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെ.എച്ച്.ആർ.ഐ) 125 പരിശോധനകൾക്ക് ദേശീയ ഗുണനിലവാര ഏജൻസിയായ എൻ.എബി.എല്ലിന്റെ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാര്യവട്ടം കെ.എച്ച്.ആർ.ഐ ആസ്ഥാനത്ത് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ വർഷം തുടക്കത്തിൽ 68 പരിശോധനകൾക്ക് മാത്രമാണ് അംഗീകാരമുണ്ടായിരുന്നത്. ജൂണിൽ 57 പരിശോധനകൾക്ക് കൂടി അംഗീകാരം ലഭിച്ചു.
കെ.എച്ച്.ആർ.ഐ അന്തർദേശീയ നിലവാരത്തിൽ ഉയർത്തും. ഘട്ടം ഘട്ടമായി ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും നിർമാണ മേഖലക്ക് വലിയ മുതൽക്കൂട്ട് ആണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു. നിർമാണ വസ്തുക്കൾ, മണ്ണ്, എൻ.ഡി.ടി (നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്) എന്നീ മൂന്ന് വിഭാഗങ്ങളിൽ ഏറ്റവും അധികം പരിശോധന നടക്കുന്ന രാജ്യത്തെ ഏക സർക്കാർ സ്ഥാപനമെന്ന നേട്ടം ഇതോടെ കെ.എച്ച്.ആർ.ഐ ക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.