തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആർകിടെക്ട് ഓഫിസിൽ മിന്നൽ പരിശോധനയുമായി വകുപ്പ് മന്ത്രി പി.എ. മുഹഹമ്മദ് റിയാസ്. 11 മണിയായിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷോഭിച്ച് മന്ത്രി. അവധിയിലുള്ള ജീവനക്കാർ, അവധി നൽകാതെ ജോലിക്ക് എത്താത്ത ജീവനക്കാർ, പഞ്ച് ചെയ്ത ശേഷം ഓഫിസിലില്ലാത്ത ജീവനക്കാർ തുടങ്ങിയവരുടെ വിവരം മന്ത്രി ശേഖരിച്ചു.
ബയോ മെട്രിക് പഞ്ചിങ് സ്റ്റേറ്റ്‌മെന്റ്, അവധിക്ക് നല്‍കിയ അപേക്ഷകളുടെ രീതി, ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, ക്യാഷ്വല്‍ ലീവ് രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവ മന്ത്രി ആദ്യം തന്നെ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ബയോമെട്രിക് പഞ്ചിങ് ലിസ്റ്റ് പരിശോധിച്ച മന്ത്രി, എത്ര പേര്‍ ലീവ് തന്നിട്ടുണ്ടെന്നും ഇനി എത്ര പേര്‍ ഓഫിസില്‍ എത്താനുണ്ടെന്നും ചോദിച്ചു. കൃത്യമായ ഉത്തരം ജീവനക്കാര്‍ നല്‍കാതിരുന്നതോടെ മന്ത്രി ക്ഷുഭിതനായി. ആകെ എത്ര സ്റ്റാഫാണ് ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. മന്ത്രി ആവര്‍ത്തിച്ചുചോദിച്ചപ്പോഴാണ് ഉത്തരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.