പയ്യന്നൂർ: രാഷ്ട്രീയ പാർട്ടികൾ രണ്ടു തവണയും അഞ്ചുതവണയും മത്സരിച്ചവർക്ക് ടിക്കറ്റ് നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിപൊടിക്കുകയാണ്. ഇതിനിടയിലാണ് തേർതൽ മന്നൻ ഡോ. പത്മരാജൻ 215ാമത് മത്സരത്തിന് തയാറെടുക്കുന്നത്. പത്മരാജൻ 215ാം അങ്കം കുറിക്കുക സ്വന്തം തട്ടകമായ മേട്ടൂരാണ്. ഇവിടെ തീരില്ല മത്സരം. ഇക്കുറി മേട്ടൂരിനുപുറമെ രണ്ടിടത്തുകൂടി പത്രിക നൽകി നമ്പർ 217 ആയി ഉയർത്തും.
ഈ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും എതിരാളികളാവും എന്ന െറേക്കാഡും ഈ പയ്യന്നൂർ കുഞ്ഞിമംഗലത്തുകാരന് സ്വന്തം. 12ന് മേട്ടൂരിലും എടപ്പാടിയിലും പത്രിക നൽകിയ ശേഷം 15ന് കണ്ണൂരിലെത്തി ധർമടത്ത് അങ്കം കുറിക്കുമെന്ന് പത്മരാജൻ 'മാധ്യമ'ത്തോടു പറഞ്ഞു.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം മാർച്ചിൽ തമിഴ്നാട്ടിൽ രാജ്യസഭ സീറ്റിലേക്കാണ് 214ാമത്തെ പത്രിക സമർപ്പിച്ചത്. ഇതിനുശേഷം ചില ഉപതെരഞ്ഞെടുപ്പുകളും രാജ്യസഭ തെരഞ്ഞെടുപ്പുകളും നടന്നുവെങ്കിലും കോവിഡും ലോക് ഡൗണും കാരണം പത്രിക നൽകാൻ കഴിയാതെവന്ന ദുഃഖമുണ്ടെന്ന് പത്മരാജൻ പറഞ്ഞു. എന്നാൽ, അടച്ചിടലിനുമുമ്പ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പുനടന്ന പാലായിലും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പു രാജാവ് ഒരുകൈ നോക്കിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴും എതിരാളികളുടെ പട്ടികയിൽ ഇദ്ദേഹമുണ്ടായിരുന്നു.
ലിംക വേൾഡ് റെേക്കാർഡ്സിൽ ഇടം കണ്ട പത്മരാജൻ ഇപ്പോൾ ഗിന്നസ് ലോക റെേക്കാഡിലേക്കുള്ള യാത്രയിലാണ് നാമനിർദേശ പത്രികകളുമായി. നിയമസഭയോ പാർലമെേൻറാ മാത്രമല്ല പത്മരാജെൻറ ഗോദ. ഗ്രാമപഞ്ചായത്ത് വാർഡ് മുതൽ രാഷ്ട്രപതി തെരഞ്ഞെടുപ്പുവരെ നീളും മത്സരവേദി. ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രപതിമാർക്കെതിരെയും പത്രിക നൽകിയിട്ടുണ്ട്. കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, ഗ്യാനി സെയിൽസിങ് തുടങ്ങിയവർ ഈ പട്ടികയിലുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലുമുണ്ട് സാന്നിധ്യം. രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, ഡോ.മൻമോഹൻ സിങ്, വി.പി. സിങ്, അടൽ ബിഹാരി വാജ്പേയി, നരേന്ദ്ര മോദി തുടങ്ങിയ പ്രധാനമന്ത്രിമാരും പ്രതിയോഗികളായിട്ടുണ്ട്.
പയ്യന്നൂർ കുഞ്ഞിമംഗലത്താണ് തറവാട്. എന്നാൽ, ജനിച്ചതും വളർന്നതും തമിഴ്നാട് സേലത്ത്. ഇവിടെ ടയർ റീസോളിങ് കടയാണ് ഉപജീവന മാർഗം. ഹോമിയോ ഡോക്ടറുമാണ്. പത്രിക കൊടുത്തുകഴിഞ്ഞാൽ പിന്നെ കടയിലെത്തും. ജയപരാജയങ്ങൾ വിഷയമല്ല. ഇതുവരെ കെട്ടിവെച്ച കാശ് കിട്ടിയിട്ടില്ല. തമിഴ്നാട്ടിലെ സ്വന്തം നിയമസഭ മണ്ഡലത്തിൽ മാറ്റുരച്ചപ്പോൾ കിട്ടിയ 800ഓളം വോട്ടാണ് കൂടുതൽ കിട്ടിയ വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.