വടകര: നഗരപരിധിയിലെ പുതുപ്പണം കൊക്കാഞ്ഞത്ത് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ ബെമ്മിണിയില് രാജീവെൻറ കരള്‍മാറ്റ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു.
പെയിൻറിങ് തൊഴിലാളിയായ രാജീവന് അഞ്ചു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 40 ലക്ഷം വേണ്ടിവരും.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ഈ കുടുംബത്തിന് ഇത്രയുംവലിയ തുക കണ്ടെത്തൊന്‍ പ്രയാസമാണ്. സി.കെ. നാണു എം.എല്‍.എ, നഗരസഭ ചെയര്പേഴ്സൻ കെ.പി. ബിന്ദു എന്നിവര്‍ രക്ഷാധികാരികളായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സമീപപ്രദേശത്തെ 10 വാര്‍ഡുകളില്‍ കവര്‍ നല്കി ഒരു ദിവസംകൊണ്ട് ഫണ്ട് ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
സഹായങ്ങള്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വടകര ബ്രാഞ്ചിലെ 181322010000153(ഐ.എഫ്.എസ്.സി. കോഡ്:UBIN0918130)എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ കമ്മിറ്റി ചെയര്മാന് സി.കെ. കരീം, ജനറല്‍ കണ്‍വീനര്‍ കെ.എം. അജിത്ത് കുമാര്‍, ട്രഷറര്‍ പി. പ്രേംനാഥ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.