കൊച്ചി: നാര്‍കോട്ടിക് ജിഹാദ് എന്ന പേരില്‍ കേരളത്തില്‍ ശക്തമായ മതംമാറ്റം നടക്കുെന്നന്ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയെ ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അപലപിച്ചു. പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പുപറയണം. അെല്ലങ്കില്‍ വസ്തുതപരമായ തെളിവുകള്‍ ഹാജരാക്കണം.
കാലുഷ്യത്തിെൻറയും പകയുടെയും വിത്തുവിതക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍നിന്ന് ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞാണ്. ഭൂമി കുംഭകോണ കേസ് പ്രതി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആ പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം ഇതേ കല്ലറങ്ങാട്ടുതന്നെയാണ് വർധിക്കുന്ന മുസ്ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനം നൽകിയത്. ഇത് ജനം പുച്ഛിച്ചുതള്ളിയപ്പോഴാണ് പുതിയൊരു വിഷയസൃഷ്ടിയുമായി ബിഷപ് വീണ്ടും രംഗത്തുവരുന്നതെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി.
പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട രൂപതയും
ഇരിങ്ങാലക്കുട (തൃശൂർ): പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട രൂപതയും രംഗത്തെത്തി. യുവതീ-യുവാക്കൾ ലൗ ജിഹാദിെൻറയും ലഹരി ജിഹാദിെൻറയും കുരുക്കുകളിൽ വീഴാതെ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ചെറുപ്പം മുതൽ തന്നെ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും രൂപത ദിനത്തോടനുബന്ധിച്ച് സെൻറ് തോമസ് കത്തീഡ്രലിൽ നടന്ന കുർബാനക്ക് മധ്യേ ബിഷപ്പ് ആവശ്യപ്പെട്ടു.
ബിഷപിെൻറ ആശങ്ക പൊതുസമൂഹം ചർച്ച ചെയ്യണം –കെ. സുേരന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ നാർകോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിെൻറ അഭിപ്രായത്തിനെതിരെ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹത്തിെൻറ ആശങ്ക പരിശോധിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മയക്കുമരുന്ന് തീവ്രവാദം എല്ലായിടത്തും ശക്തമാണ്. ലഹരി മാഫിയയും ഭീകരവാദ സംഘടനകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ബിഷപ് ഉന്നയിച്ച ആശങ്ക പൊതുസമൂഹം ചർച്ച ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വെറുപ്പ് പ്രചരിപ്പിക്കാൻ അൾത്താര ഉപയോഗിക്കരുത് -ഡോ. ഗീവർഗീസ് മാർകൂറിലോസ്
പത്തനംതിട്ട: സുവിശേഷം സ്നേഹത്തിേൻറതാണെന്നും വിദ്വേഷത്തിേൻറതല്ലെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർകൂറിലോസ് മെത്രാപ്പോലീത്ത. അൾത്താരയും ആരാധനയും വെറുപ്പിെൻറ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ആരും ഉപയോഗിക്കരുത്. പാലാ ബിഷപ്പിെൻറ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കംകൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദപ്പെട്ടവർ ഒഴിവാക്കണം. വിഷയത്തിൽ നാർകോട്ടിക്സിന് മതത്തിെൻറ നിറംകൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഷെയർ ചെയ്ത മെത്രാപ്പോലീത്ത, മുഖ്യമന്ത്രിയുടെ നിലപാടിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
മതസൗഹാർദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് –പി.ടി. തോമസ്
കൊച്ചി: പാലാ അതിരൂപത ബിഷപ്പിെൻറ വംശീയ പരാമർശങ്ങൾ കേരളത്തിലെ സാമുദായിക സൗഹാർദത്തെ ആഴത്തിൽ മുറിവേൽപ്പിക്കാൻ ഇടയുള്ളതാണെന്ന് പി.ടി. തോമസ് എം.എൽ.എ. കുറ്റവാളികൾ ജാതിമത അടിസ്ഥാനത്തിലല്ല രൂപംകൊള്ളുന്നത്.
കുറ്റവാളിയുടെ ലക്ഷ്യം സാമ്പത്തിക ലാഭവും വ്യക്തി സ്വാർഥതയുമാണ്.അവരെ ജാതിമതാടിസ്ഥാനത്തിൽ കണക്കുകൂട്ടുന്നത് നവോത്ഥാന മൂല്യങ്ങളുടെ നിരാസമാകും. കേരളത്തിൽ മതസൗഹാർദത്തിെൻറ പതാകവാഹകരായിരുന്നു കത്തോലിക്ക സമൂഹം. ആ ധാരണക്ക് കോട്ടം തട്ടുന്ന ഒരുനടപടിയും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കർശന നപടി വേണം –എസ്.വൈ.എസ്
മലപ്പുറം: പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എസ്.വൈ.എസ്ഭാ രവാഹികൾ ആവശ്യപ്പെട്ടു.
മതസൗഹാർദത്തെ മുറിവേൽപിക്കുന്നത്
തിരുവനന്തപുരം: പാലാ ബിഷപ്പിെൻറ പ്രസ്താവന മതസ്പർധയുണ്ടാക്കുന്നതാണെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി.
മതസൗഹാർദത്തിന് കാവൽക്കാരനാകേണ്ട ബിഷപ് ഒരു സമുദായത്തെ പൈശാചികവത്കരിച്ച് സംശയമുനയിൽ നിർത്തിയത് ശരിയായില്ല. പ്രലോഭനങ്ങളിലൂടെ വിശ്വാസികളുടെ എണ്ണം വർധിപ്പിക്കേണ്ട നിർബന്ധിതാവസ്ഥയും ഒരു സമുദായത്തിനുമില്ല.
പക്വത കാണിക്കണം –ഐ.എൻ.എൽ
കോഴിക്കോട്: സാമുദായിക മൈത്രിക്കും സഹിഷ്ണുതക്കും തുരങ്കം വെക്കുന്ന തരത്തിൽ വിവാദ പ്രസ്താവനയിറക്കുന്നതിൽ നിന്ന് മതാധ്യക്ഷന്മാർ മാറി നിൽക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.പി.അബ്ദുൽ വഹാബും സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറും വാർത്തക്കുറിപ്പുകളിൽ ആവശ്യപ്പെട്ടു .
ബിഷപ് മാപ്പു പറയണം -എം.എസ്.എസ്
കോഴിക്കോട്: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിെൻറ ആരോപണം സാമൂഹിക ജീവിതത്തിൽ സാമുദായിക സ്പർധയുണ്ടാക്കുന്നതാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മുസ്ലിം സർവിസ് സൊസൈറ്റി ജനറൽ െസക്രട്ടറി ടി.കെ. അബ്ദുൽ കരീം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.