തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന് ആവശ്യമായ മുഴുവൻ ചെലവും കരാറുകാർ വഹിക്കണമെന്ന് സർക്കാർ ആവശ്യപ്പെേട്ടക്കും. നിർമാണം പൂർത്തിയാക്കി നിശ്ചിത സമയത്തിനകം പാലത്തിന് തകരാർ സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള ചെലവ് നിർമാണകമ്പനി വഹിക്കണമെന്ന കരാറിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം.
എന്നാൽ, കരാർ പ്രകാരം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നും പൊളിച്ചുപണിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമുള്ള ഉറച്ചനിലപാടിലാണ് കരാറുകാരായ ആർ.ഡി.എസ് കമ്പനി. ആവശ്യമെന്ന് കണ്ടാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ കോടതിയെ സമീപിക്കാനും തയാറാകുെമന്നാണ് സൂചന.
പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചപ്പോൾ ആർ.ഡി.എസ് നൽകിയ ബാങ്ക് ഗാരൻറി പിടിക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു. അതിനെതിരെ കരാറുകൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതോടെ സർക്കാർ നീക്കം പാതിവഴിയിൽ പാളി. പാലത്തിന് തകരാറുകൾ കണ്ടെത്തിയപ്പോൾ തന്നെ കരാറുകാർ രണ്ടുകോടിയോളം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത് ഫലപ്രദമാണെന്നാണ് കരാറുകാരുടെ നിലപാടെങ്കിലും അതിനോട് സർക്കാർ യോജിക്കുന്നില്ല.
തകരാറുകളുടെ ബാധ്യത കരാറുകാർക്ക് –ഇബ്രാഹീംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ. കോടതി വിധി സ്വാഗതം ചെയ്യുന്നു. പാലം തകർച്ചയുടെ പേരിൽ തന്നെ കുടുക്കാൻ ആസൂത്രിത നീക്കം നടന്നു. തെൻറ കൈകൾ ശുദ്ധമാണ്. പാലത്തിെൻറ തകരാറുകളുെട ബാധ്യത കരാറുകാരനാണ്. അതുകൊണ്ട് സർക്കാറിനു നിർമാണവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടാകില്ല. വേണ്ടിവന്നാൽ നിയമ നടപടിയിലൂടെ നിർമാണക്കമ്പനിയിൽനിന്ന് നഷ്ടം ഈടാക്കാം - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.