വളാഞ്ചേരി: പാലത്തായി പീഡന വിഷയത്തിൽ സംസ്ഥാന സർക്കാറും ബി.ജെ.പിയും നടത്തുന്ന ഒത്തുകളിയിലൂടെ കേരളവും കേരള സംസ്കാരവും അപമാനിക്കപ്പെട്ടുവെന്ന് ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓൺലൈൻ യോഗം വിലയിരുത്തി.
പീഡനത്തിന് ഇരയായ പാലത്തായിയിലേയും വാളയാറിലേയും പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന ഐ.ടി സെൽ കൺവീനർ രാജാജി മഹേഷ് തിരുവോണ നാളിൽ സെക്രേട്ടറിയറ്റ് കവാടത്തിൽ ഏകദിന ഉപവാസം നടത്തും. സംസ്ഥാന പ്രസിഡൻറ് ബാവ മാഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഷജീം അമ്പനാട്ട് തിരുവനന്തപുരം, ഷാനവാസ് കൊല്ലം, ടി.വി. സലാഹുദീൻ, ശ്രീകുമാർ തിരുവനന്തപുരം, ഇഖ്ബാൽ തൃശൂർ, മുബാറക് വളാഞ്ചേരി, റസാക്ക് ഖത്തർ, ഗുലാം ഒമാൻ, അക്ബർ കൊല്ലം, മഹേഷ് മലപ്പുറം, ലാലി കൊല്ലം, ജമീലാബീവി കാസർകോട്, ഫസീല കണിയാപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.