പത്തനംതിട്ട: പമ്പ ഡാം ചൊവ്വാഴ്ച പുലർച്ചെ തുറക്കും. ഡാമിെൻറ രണ്ടു ഷട്ടറുകള്‍ പുലര്‍ച്ച അഞ്ചിന് ശേഷം തുറക്കും. ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കും.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ കക്കി- ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 ഓടെ തുറന്നു. ഡാമിെൻറ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ജനവാസ മേഖലകളില്‍ പരമാവധി 15 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധമാണ് നടപടി. പുറത്തേക്ക് ഒഴുകിയ വെള്ളം ഉച്ചക്ക് ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയില്‍ എത്തി. പിന്നാലെ റാന്നിയിലും ആറന്മുളയിലും എത്തിയ വെള്ളം നാളെ അപ്പർകുട്ടനാട് ഭാഗത്തെത്തും.
പമ്പ ഡാം കൂടി തുറക്കുന്നതോടെ പമ്പ നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയരും.
ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്. 2018ലെ മഹാപ്രളയത്തിെൻറ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്പ് മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വെള്ളം കയറുന്ന ഭാഗങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.