തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം തുടങ്ങിയിട്ടും സംസ്ഥാനത്ത് മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയവും സീറ്റ് വീതംെവപ്പും വഴിമുട്ടി നിൽക്കുന്നു. മിക്ക ജില്ലകളിലും മുന്നണികൾക്കകത്തും പുറത്തും സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള പടലപ്പിണക്കങ്ങൾ മുന്നണികളെ വെള്ളം കുടിപ്പിക്കുന്നു. സാധാരണ ആദ്യം സ്ഥാനാർഥികളുമായി രംഗത്തിറങ്ങാറുള്ള എൽ.ഡി.എഫിനുപോലും ചിലയിടങ്ങളിലെങ്കിലും അതിനു കഴിഞ്ഞില്ല. പതിവുപോലെ കോൺഗ്രസിലെ ഗ്രൂപ് പോര് തുടരുകയാണ്. കോൺഗ്രസും ലീഗും തമ്മിലും പല ജില്ലകളിലും സീറ്റ് തർക്കം നിലനിൽക്കുന്നുണ്ട്. കേരള കോൺഗ്രസ് ജോസ് പക്ഷത്തിെൻറ വരവ് എൽ.ഡി.എഫിലും ജോസഫ് പക്ഷം കൂടുതൽ സീറ്റുകളാവശ്യപ്പെടുന്നത് യു.ഡി.എഫിലും പ്രശ്നങ്ങൾ കീറാമുട്ടിയാകുന്നു. ബി.ജെ.പിയിലും കാര്യങ്ങൾ അത്ര പന്തിയല്ല. മൊത്തത്തിൽ മുന്നണികളിൽ ചില സ്ഥലത്ത് ഭിന്നതകൾ പാർട്ടി ഒാഫിസുകൾ കടന്ന് തെരുവിലേക്കും വിമത സ്ഥാനാർഥി പ്രഖ്യാപനത്തിലേക്കും രാജിയിലേക്കും വരെ നീളുന്നു.
തിരുവനന്തപുരത്ത് കോർപറേഷനിലാണ് വിമതഭീഷണി ഏറെയുള്ളത്. കോർപറേഷൻ കാലടി വാർഡിലേക്ക് പ്രഖ്യാപിച്ച സി.പി.എം സ്ഥാനാർഥിയെ മാറ്റി സീറ്റ് കേരള കോൺഗ്രസിന് നൽകിയത് പ്രവർത്തകരിൽ അമർഷത്തിനിടയാക്കി. തമ്പാനൂരിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി ചേർന്ന യോഗം വാക്കേറ്റത്തിലും ൈകയാങ്കളിയിലും ഒടുവിൽ പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതിലും കലാശിച്ചു.
കോർപറേഷനിലെ ആറ്റിപ്ര വാർഡിൽ സി.പി.െഎയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മേഖലയിൽ പാർട്ടി നിസ്സഹകരണത്തിലാണ്. ആറ്റിപ്ര വാർഡ് ആർ.എസ്.പിക്ക് നൽകിയതിൽ കോൺഗ്രസിലും മുറുമുറുപ്പുണ്ട്്. സ്ഥാനാർഥി നിർണയത്തിലടക്കം ബി.ജെ.പിയിലും പ്രതിഷേധമുണ്ട്. മണ്ഡലം സെക്രട്ടറി രാജി വെക്കുന്നതിലേക്കടക്കം പ്രതിസന്ധി വളർന്നു.
കൊല്ലത്ത് ഇരു മുന്നണികളും തർക്കക്കുരുക്കിലാണ്. കോർപറേഷൻ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സി.പി.എമ്മിലും പൊട്ടിത്തെറിയുണ്ടായി. ആദ്യം പരിഗണിച്ച മുതിർന്ന നേതാവിനെ ഒഴിവാക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ജില്ല പഞ്ചായത്തിൽ സി.പി.എം ഏറക്കുറെ ധാരണയിലെത്തി.
സി.പി.െഎയിൽ ഒന്നുമായില്ല. ജില്ല എക്സിക്യൂട്ടിവ് ചേർന്നെങ്കിലും സംഘടന വിഷയങ്ങളിൽ തട്ടി ഇക്കാര്യം ചർച്ച ചെയ്യാനായില്ല. മുന്നണിയിലെ പുതിയ കക്ഷിയായ കേരള കോൺഗ്രസ് ജോസുമായും പ്രശ്നങ്ങളുണ്ടായി. ചെറിയ കക്ഷികൾ തീരുമാനിച്ച സ്ഥാനാർഥികളെ മാറ്റണമെന്ന സി.പി.എം നിർദേശത്തിലും ചിലർക്ക് സീറ്റ് നിഷേധിച്ചതിലും പരിഭവം നിലനിൽക്കുന്നു.കഴിഞ്ഞ ജില്ല പഞ്ചായത്തിൽ സി.പി.എം അംഗമായിരുന്നയാൾ ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരരംഗത്ത് എത്തിയ സംഭവവുമുണ്ട്.
ജില്ലയിൽ മൂന്ന് മുന്നണിയിലും സീറ്റ് വിഭജനം പൂർത്തിയായി. സ്ഥാനാർഥികളെച്ചൊല്ലി കലഹം മൂന്നു മുന്നണിയിലും തുടരുന്നു. യു.ഡി.എഫിലാണ് കലഹം ഏറെ.
പന്തളം നഗരസഭയിലെ 11ാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചോദിച്ച് രണ്ടുപേർ രംഗത്തെത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്തിലടക്കം യു.ഡി.എഫ് സ്ഥാനാർഥികളാകാൻ മത്സരം നടക്കുന്നു. സി.പി.എമ്മിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ തർക്കങ്ങൾ കൂടുതലാണെന്ന് നേതാക്കൾതെന്ന പറയുന്നു.
വിമതരായി ആരും രംഗത്തുണ്ടാവിെല്ലന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സീറ്റുവിഭജനം പൂത്തിയാക്കിയ ബി.ജെ.പിക്കുള്ളിൽ സ്ഥാനാർഥി തർക്കങ്ങൾ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ജില്ലയിൽ ഇടത്-വലത് മുന്നണികൾ ചർച്ചകളിൽ ഉഴലുേമ്പാൾ സീറ്റ് വിഭജനം പൂർത്തിയാക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയതായി യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയെങ്കിലും മുസ്ലിം ലീഗ് എതിർപ്പുമായി രംഗത്തെത്തിയതോടെ താളംതെറ്റി.
തർക്കപരിഹാരത്തിന് ശനിയാഴ്ച തിരുവനന്തപുരത്ത് കോൺഗ്രസ്-ലീഗ് ചർച്ച നടക്കും. ജോസ് വിഭാഗം ഒപ്പമെത്തിയതോടെ ഇത്തവണ എൽ.ഡി.എഫ് കേന്ദ്രങ്ങൾ വേദിയാകുന്നത് മാരത്തൺ ചർച്ചകൾക്ക്. ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനത്തിൽ ശനിയാഴ്ച തീരുമാനമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 22 അംഗ ജില്ല പഞ്ചായത്തിൽ ജോസ് വിഭാഗം 11 സീറ്റാണ് ആവശ്യപ്പെടുന്നത്. മറ്റു തദ്ദേശ സ്ഥാപനങ്ങളിലും ജോസിൽ തട്ടി സീറ്റ് വിഭജന ചർച്ചകൾ ഇഴഞ്ഞുനീളുകയാണ്.
ഇടുക്കിയിലും ഇടതു-വലതു മുന്നണികളിലും എൻ.ഡി.എയിലും തർക്കമുണ്ട്. ഇരു കേരള കോൺഗ്രസിെൻറയും അവകാശവാദങ്ങളാണ് എൽ.ഡി.എഫിലും യു.ഡി.എഫിലും പുകയുന്നത്. നഗരസഭകളിലും ജില്ല പഞ്ചായത്തിലുമാണ് തർക്കം രൂക്ഷം. ബ്ലോക്ക് പഞ്ചായത്തിലും തർക്കമുണ്ട്. കട്ടപ്പന നഗരസഭയിൽ 13 സീറ്റിലാണ് കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത്.
ഇത്രയും സീറ്റിന് എൽ.ഡി.എഫിൽ ജോസ് വിഭാഗവും യു.ഡി.എഫിൽ ജോസഫ് വിഭാഗവും കടുംപിടിത്തത്തിലാണ്. യു.ഡി.എഫ് തീരുമാനത്തിലെത്തിയിട്ടില്ല. തൊടുപുഴ നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടിക ഏതാണ്ട് പൂർത്തിയായെങ്കിലും ഘടകകക്ഷി അവകാശവാദത്തിൽ തട്ടി പ്രഖ്യാപനം വൈകുകയാണ്. യു.ഡി.എഫിൽ ഘടകകക്ഷികൾ തമ്മിൽ സീറ്റ് വീതംവെപ്പ് നേരത്തേ പൂർത്തിയായി.
കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിേൻറത് നീളുകയായിരുന്നു. ഘടകകക്ഷികളുടെ അവകാശവാദങ്ങളും കോൺഗ്രസ് ഗ്രൂപ്പുതർക്കങ്ങളുമാണ് സീറ്റ് വിഭജനവും സ്ഥാനാർഥി പ്രഖ്യാപനവും വൈകിച്ചത്.
പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയപ്പോൾ നിലവിലെ കൗൺസിലിലെ അഞ്ചുപേർ മാത്രമാണ് എൽ.ഡി.എഫ് പട്ടികയിൽ ഇടംപിടിച്ചത്. ഇതേചൊല്ലി തർക്കം രൂക്ഷമാണ്.
മുതിർന്ന നേതാക്കളെ ഒഴിവാക്കിയുള്ള സ്ഥാനാർഥി നിർണയം നഗരസഭകളിലും എൽ.ഡി.എഫിന് തലവേദനയായി. നേതാക്കളെ തൃപ്തിപ്പെടുത്താൻ പലയിടത്തും വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പ്രാദേശികനേതൃത്വങ്ങൾ സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ്.
സ്ഥാനാർഥി നിർണയം ഏകപക്ഷീയമാണെന്ന ആരോപണം എൻ.ഡി.എയിലും ബി.ജെ.പിയിലും ശക്തമാണ്. കോർപറേഷനിലും ജില്ല പഞ്ചായത്തിലും ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സീറ്റുകളിൽപോലും തർക്കം തുടരുന്നു.
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പിയും തൊട്ടുപിന്നാലെ കോൺഗ്രസും ഒരുപടി മുന്നിലെത്തിയെങ്കിലും അടുത്ത ചുവടുവെക്കാനാവാതെ കിതക്കുന്നു. സി.പി.ഐയിലെ തർക്കം മൂലം സ്വന്തം സ്ഥാനാർഥികളെ പോലും പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് സി.പി.എം. ബി.ഡി.ജെ.എസുമായുള്ള തർക്കത്തിന് താൽക്കാലിക പരിഹാരമിട്ട് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി.െജ.പിക്ക് രണ്ടാംപട്ടിക നടപടികളിലേക്ക് കടന്നപ്പോഴാണ് കല്ലുകടി.
ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനെ കോർപറേഷനിൽ സിറ്റിങ് ഡിവിഷനിൽ മത്സരിപ്പിക്കാനുള്ള നിർദേശമാണ് തർക്കം രൂക്ഷമാക്കിയത്. ആർ.എസ്.എസ് ഇടപെട്ടിട്ടും പരിഹരിക്കാനായിട്ടില്ല. കോൺഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയെങ്കിലും മേയർ അടക്കമുള്ളവരുടെ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവാതെ 'എ' ഗ്രൂപ്പിലെ തർക്കം പാർട്ടിയെ വലക്കുകയാണ്. ഉമ്മൻ ചാണ്ടി എത്തി ചർച്ച നടത്തിയിട്ടും പരിഹാരമായില്ല.
ഘടകകക്ഷികൾക്ക് സ്ഥാനാർഥികളെ കണ്ടെത്താനാവാത്തതാണ് സി.പി.എം പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
ജില്ലയിൽ ഇത്തവണ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരരംഗത്തുണ്ടാവുമെന്ന് നേതാക്കൾ പ്രഖ്യാപിച്ച് പോയെങ്കിലും അടിത്തട്ടിൽ അത്ര സുഗമമല്ലെന്നാണ് വിവരങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംവിധാനത്തിൽ വിള്ളൽ വീഴുകയും പലയിടങ്ങളിലും ലീഗും കോൺഗ്രസും തനിച്ച് മത്സരിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഏറെക്കുറെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും അപസ്വരങ്ങളുണ്ട്. 51 സീറ്റുകളുള്ള പൊന്നാനി നഗരസഭയിൽ സി.പി.എം-സി.പി.ഐ തർക്കം കാരണം സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നു.
കോട്ടക്കൽ നഗരസഭയിൽ താഴെതട്ടിൽ കോൺഗ്രസ്, ലീഗ് ഭിന്നത പ്രകടമാണ്. കണ്ണമംഗലം, തിരുനാവായ, ഒതുക്കുങ്ങൽ തുടങ്ങിയ പഞ്ചായത്തുകളിലും പ്രശ്നങ്ങളുണ്ട്. കണ്ണമംഗലത്ത് ഏറെനാൾ പിണങ്ങിനിന്ന ലീഗും കോൺഗ്രസും ഒന്നായെങ്കിലും ബ്ലോക്കിലേക്ക് സീറ്റ് നൽകാത്തതിനാൽ കോൺഗ്രസ് ഉടക്കി. തിരുനാവായയിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ രണ്ട് കോൺഗ്രസ് വിമതർ രംഗത്തുണ്ട്. ഒതുക്കുങ്ങലിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ ലീഗ് നേതാവാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
സ്ഥാനാർഥിനിർണയമടക്കം വിഷയങ്ങളിൽ മുന്നണികളിലും പാർട്ടികളിലും പടലപ്പിണക്കങ്ങളും തമ്മിലടിയും. സംസ്ഥാനത്ത് ബി.ജെ.പി ഭരിച്ച ഏക നഗരസഭയായ പാലക്കാട്ട് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച് അസംതൃപ്തി മൂർച്ഛിച്ചതോടെ മുതിർന്ന അംഗമടക്കം മത്സരത്തിൽനിന്ന് പിൻവാങ്ങി.
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് പേരുവെട്ടിയതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം നടക്കുേമ്പാൾ മുന്നണിതീരുമാനത്തിന് കാക്കാതെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന സി.പി.എം നിലപാടിനോടാണ് ഘടകകക്ഷികളിൽ അമർഷം.
സേവ് കോൺഗ്രസ് എന്നപേരിൽ വിമതനീക്കവും ശക്തമാണ്. ഷൊർണൂരിൽ എം.ആർ. മുരളിയെ ഒഴിവാക്കിയ സ്ഥാനാർഥിപ്പട്ടികയോട് മുരളിയെ അനുകൂലിക്കുന്നവരും മുമ്പ് മുരളിക്കൊപ്പം പാർട്ടി വിട്ടവരും കടുത്ത വിയോജിപ്പിലാണ്. മണ്ണാർക്കാട് നഗരസഭയിൽ ഇടതുമുന്നണിയിൽ സി.പി.എം-സി.പി.ഐ സീറ്റുധാരണ ആയിട്ടില്ല. നെല്ലായ, വെള്ളിനേഴി പഞ്ചായത്തുകളിൽ സി.പി.െഎ, സി.പി.എം പാർട്ടികൾ വെവ്വേറെയാണ് മത്സരിക്കുന്നത്.
പലയിടത്തും മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. യു.ഡി.എഫിലാണ് തർക്കം രൂക്ഷം.
ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിലൊന്നും സീറ്റുധാരണയിലെത്തിയിട്ടില്ല. എൽ.ഡി.എഫിലെ തർക്കങ്ങൾ പരിധിവരെ തീർന്നെങ്കിലും സീറ്റ് ലഭിച്ചില്ലെന്നാരോപിച്ച് തനിച്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ജനതാദൾ എസ്. തിരുത്തിയാട് ഉൾപ്പെടെ വിമത ഭീഷണിയുമുണ്ട്. ആർ.എം.പി ശക്തികേന്ദ്രങ്ങളായ ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ ഗ്രാമപഞ്ചായത്തുകളിൽ ഇത്തവണ ത്രികോണ മത്സരമുണ്ടാകില്ല.
എൽ.ഡി.എഫിനിനെതിരെ ഇവിടങ്ങളിൽ സഹകരിച്ചുനീങ്ങാൻ ആർ.എം.പിയും യു.ഡി.എഫും തീരുമാനിച്ചു. കോൺഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഭിന്നതയാണ് യു.ഡി.എഫിലെ പ്രതിസന്ധി. എൻ.ഡി.എയിൽ കോർപറേഷനിലേക്കുള്ള മത്സരത്തെ ചൊല്ലിയാണ് തർക്കം.
മതിയായ സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് കോർപറേഷനിലേക്ക് മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.