പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ

വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ

2020-12-10 14:51 IST

ഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി.കാപ്പൻ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ. സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

ഇടതുമുന്നണി വൻ നേട്ടമുണ്ടാക്കുമെന്നും കെ.എം മാണിയെ ചതിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകുമെന്നും മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നേരത്തെ ജോസ് കെ. മാണി പ്രതികരിച്ചിരുന്നു. 

2020-12-10 14:33 IST

എറണാകുളം ജില്ല പോളിങ് ശതമാനം - 58 (ഉച്ചക്ക് 2.19 വരെ)

കൊച്ചി കോർപ്പറേഷൻ- 42.88

നഗരസഭകൾ

കൂത്താട്ടുകുളം - 67.67

തൃപ്പൂണിത്തുറ - 52.02

മുവാറ്റുപുഴ - 67.03

കോതമംഗലം - 59.55

പെരുമ്പാവൂർ - 63.79

ആലുവ - 62.55

കളമശേരി - 55.56

നോർത്ത് പറവൂർ - 63.12

അങ്കമാലി - 61.74

ഏലൂർ - 66.57

തൃക്കാക്കര - 50.84

മരട് - 59.19

പിറവം - 61.94

2020-12-10 14:30 IST



23 വർഷമായി ശരീരത്തിന്‍റെ ഒരു വശം മുഴുവനായി തളർന്നു കിടക്കുന്ന എറണാകുളം പള്ളിപ്പുറം പഞ്ചായത്ത് ചെറായി 13-ാം വാർഡിലെ പുത്തൻപുരക്കൽ വീട്ടിൽ വത്സലയെ കസേരയിൽ ഇരുത്തി പോളിങ്ങ് ബൂത്തിൽ എത്തിക്കുന്നു

 


2020-12-10 14:24 IST

തൃശൂര്‍ ജില്ല പോളിംഗ് ശതമാനം - 59.11% (ഉച്ചക്ക് 2.19 വരെ)

പുരുഷന്മാര്‍ - 60.01

സ്ത്രീകള്‍ - 58.32

ട്രാന്‍സ്‌ജെന്‍ഡര്‍ - 17.39

കോര്‍പ്പറേഷന്‍ - 47.04

നഗരസഭകള്‍

ചാലക്കുടി - 55.86

ഇരിങ്ങാലക്കുട - 54.28

കൊടുങ്ങല്ലൂര്‍ - 53.67

ചാവക്കാട് - 55.14

ഗുരുവായൂര്‍ - 56.15

കുന്നംകുളം - 54.52

വടക്കാഞ്ചേരി - 54.28

2020-12-10 14:19 IST

പാലക്കാട് ജില്ലയിൽ പോളിംഗ് 59.3% (ഉച്ചയ്ക്ക് 2.00)

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1386198 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.

പുരുഷ വോട്ടർമാർ - 59.42%. 666057 പുരുഷ വോട്ടർമാരിൽ 506142 പേർ വോട്ട് രേഖപ്പെടുത്തി.

സ്ത്രീ വോട്ടർമാർ - 59.2%. 720140 സ്ത്രീ വോട്ടർമാരിൽ 533364 പേർ വോട്ട് രേഖപ്പെടുത്തി.

ട്രാൻസ്ജെൻഡർ വോട്ടർമാർ-5%.

20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ ഒരാൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

നഗരസഭ

ഷൊർണൂർ -54.89 %

ഒറ്റപ്പാലം -51.39 %

പാലക്കാട് -47.67 %

ചിറ്റൂർ -തത്തമംഗലം-64.51 %

പട്ടാമ്പി -63.37 %

ചെർപ്പുളശ്ശേരി-58.82 %

മണ്ണാർക്കാട്-58.88 %

ബ്ലോക്ക് പഞ്ചായത്തുകൾ

കുഴൽമന്ദം-62.65 %

ചിറ്റൂർ-62.02 %

കൊല്ലംകോട്- 61.28 %

തൃത്താല-59.15 %

മലമ്പുഴ-57.1 %

ആലത്തൂർ-60.23 %

നെന്മാറ-63.64 %

പട്ടാമ്പി-57.94 %

ഒറ്റപ്പാലം-57.4 %

ശ്രീകൃഷ്ണപുരം-60.47 %

മണ്ണാർക്കാട്-57.46 %

അട്ടപ്പാടി-58.43%

പാലക്കാട് -58.27 %

2020-12-10 14:15 IST

വോട്ടിങ് യന്ത്രം കേടായതിനാൽ വോട്ടെടുപ്പ് വൈകി

ആലുവ: എറണാകുളം കീഴ്മാട് പഞ്ചായത്ത് ഒന്നാം വാർഡിൽ വോട്ടിങ് യന്ത്രം കേടായതിനാൽ വോട്ടെടുപ്പ് വൈകി. എടയപ്പുറം കെ.എം.സി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് പലതവണ തകരാറുണ്ടായത്.

രാവിലെ ഏഴു മണിക്ക് വോട്ടിങ് ആരംഭിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും യന്ത്രം കേടായതിനാൽ എട്ട് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. പിന്നീടും പല തവണ ഇടക്കിടെ കേടായി. ഇതേ തുടർന്ന് യു.ഡി.എഫ് ബൂത്ത് ഏജൻറ് പരാതി നൽകി. പിന്നീട് ടെക്നീഷ്യൻ വന്ന് പ്രശ്നം പരിഹരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.