നരഭോജികളെ വളർത്തു മൃഗങ്ങളാക്കുന്ന നേതൃത്വങ്ങളെ തൂത്തെറിയുക -പന്തളം സുധാകരൻ

കോഴിക്കോട്: പെരിയ ഇരട്ട കൊലപാതകങ്ങളിൽ പ്രതികരിക്കാത്ത സാഹിത്യകാരന്മാർക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. നരഭോജികളെ വളർത്തു മൃഗങ്ങളാക്കുന്ന അക്രമ നേതൃത്വങ്ങളെ തൂത്തെറിയുകയെന്ന് ഫേസ്ബുക്കിലെ പോസ്റ്റിൽ പന്തളം സുധാകരൻ ആവശ്യപ്പെട്ടു. നരഭോജികളെ നക്കി മിനുക്കുന്ന സി.പി.എം സഹയാത്രികരായ കലാകാരന്മാരെ നിങ്ങ ൾക്കും മക്കളും കൂടപ്പിറപ്പുകളും ഇല്ലേ? അവാർഡുകൾക്കും സർക്കാർ ആദരവുകൾക്കും മേലെയാണ് സ്നേഹമെന്ന് തിരിച്ചറിയുകയെന്നും പന്തളം സുധാകരൻ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ രൂപം:
നരഭോജികളെ നക്കി മിനുക്കുന്ന സി.പി.എം സഹയാത്രികരായ കലാകാരന്മാരെ നിങ്ങൾക്കും മക്കളും കൂടപ്പിറപ്പുകളും ഇല്ലേ?
ആരെ ഭയന്നാണി മൗനം?
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എഴുതുകയും പ്രതികരിക്കുകയും ചെയ്ത എം. മുകുന്ദന്‍റെ നാവിനു ചങ്ങലയിട്ടു മൗനിയാക്കി.
കൊലപാതക്കേസിലെ പ്രതി സ്ഥാനാര്ഥിയായപ്പോൾ കെട്ടിവെക്കാൻ പണം നൽകി ടി. പദ്മനാഭൻ അക്രമ രാഷ്ട്രീയത്തെ മഹത്വവത്കരിച്ചു?
മഹാരാജാസിലെ മിടുക്കനായ യുവാവിന്‍റെ ജീവൻ പൊലിഞ്ഞപ്പോൾ
വേദനിച്ചവരും സിനിമ പിടിച്ചവരും
ശുഹൈബിന്‍റെ അരുംകൊലയിൽ മൗനംപാലിച്ചു? പൂച്ചയെപ്പോലെ ഭരണ നേതാക്കളുടെ മുന്നിൽ കുണുങ്ങിനടക്കുന്നു? ചുവപ്പണിഞ്ഞ ബുദ്ധിജീവികളേ ജീവൻ എല്ലാവർക്കും ഒരുപോലെയല്ലേ? അതിൽ രാഷ്ട്രീയ വിഷം ചീറ്റേണ്ടതുണ്ടോ?
അഭിമന്യുവും ഷുഹൈബും ശരത്തും കൃപേഷും ജീവിതം സ്വപ്നം കാണാൻ തുടങ്ങും മുൻപേ അറത്തെറിയപ്പെട്ട നമ്മുടെ പൊന്നുമക്കളല്ലേ?
മനസ്സിൽ നന്മയുണ്ടെങ്കിൽ പ്രതികരിക്കണം.
കൊലപാതക രാഷ്ട്രീയം വാക്കുകളിലൂടെയല്ലാതെ അവസാനിപ്പിക്കാൻ ശ്രമിക്കണം.
ജയിലറകൾ പാർട്ടി പ്രതികളുടെ വിശ്രമ കേന്ദ്രമായി അധഃപതിപ്പിക്കരുതേ.
അവാർഡുകൾക്കും സർക്കാർ ആദരവുകൾക്കും മേലെയാണ് സ്നേഹമെന്ന് തിരിച്ചറിയുക.
നരഭോജികളെ വളർത്തു മൃഗങ്ങളാക്കുന്ന അക്രമ നേതൃത്വങ്ങളെ തൂത്തെറിയുക.

Full View
Tags:    
News Summary - Pandalam sudhakaran congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.