പാനൂർ: സദാചാര പൊലീസ് ചമഞ്ഞ് മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് സ്േറ്റഷൻ ജാമ്യം നൽകി വിട്ടയച്ചു. മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവർ ജിനീഷിനാണ് പാനൂർ പൊലീസ് ജാമ്യം നൽകിയത്.
കഴിഞ്ഞദിവസം രാത്രി 8.30ഓടെയാണ് പാനൂർ സി.ഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. കൈകൊണ്ടുള്ള മർദനമായതിനാൽ കൂടുതൽ വകുപ്പ് ഉൾപ്പെടുത്താനാകില്ലെന്നാണ് പൊലീസ് നിലപാട്. പ്രതി വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
പെൺകുട്ടിയോട് സംസാരിച്ചെന്ന കാരണം പറഞ്ഞാണ് ആക്രമണം നടത്തിയത്. ഇതിനിടെ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയതോടെ പ്രശ്നം വിവാദമായിരുന്നു. സംഭവത്തിൽ ബാലാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.