കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് പി.കെ. ബഷീർ എം.എൽ.എയും അതിെൻറ മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
പി.കെ. ബഷീർ എം.എൽ.എ
- എരഞ്ഞിമാവ്-എടവണ്ണ, അരീക്കോട് പുത്തലം-മഞ്ചേരി നെല്ലിപ്പറമ്പ് റോഡ് നവീകരണം 186 കോടി
- എടവണ്ണ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി 58.25 കോടി
- അരീക്കോട് താലൂക്ക് ആശുപത്രി വികസനം 65 കോടി
- മൂലേപാടം-നായാടുംപൊയിൽ റോഡ് നവീകരണം 25 കോടി
- തെരട്ടമ്മൽ-വടക്കുംമുറി-ഓടക്കയം റോഡ് ബി.എം ആൻഡ് ബി.സി പ്രവൃത്തി 13 കോടി
- എക്കാപറമ്പ്-അരീക്കോട് റോഡ് നവീകരണം 12 കോടി
- കാവനൂർ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ നീട്ടുന്ന പ്രവൃത്തി 10 കോടി
- വിവിധ സ്കൂളുകളുെട നവീകരണത്തിന് തുക അനുവദിച്ചു
- സംസ്ഥാനത്ത് ആദ്യമായി കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ കീഴിൽ സീതി ഹാജി കാൻസർ ചികിത്സ കേന്ദ്രം ആരംഭിക്കാൻ നാലുകോടി രൂപ
- എടവണ്ണ, കാവനൂർ, അരീക്കോട്, ഊർങ്ങാട്ടിരി കുടിവെള്ള പദ്ധതി 100 കോടി രൂപ
കെ.ടി. അബ്ദുറഹ്മാൻ (കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി)
- എൽ.ഡി.എഫ് സർക്കാറിെൻറ ഭരണനേട്ടങ്ങൾ മണ്ഡലത്തിൽ കൊണ്ടുവരുന്നതിൽ എം.എൽ.എ പരാജയം
- 2018ലും 2019ലും പ്രളയവും ഉരുൾപൊട്ടലും ബാധിച്ച മണ്ഡലത്തിൽ എം.എൽ.എ മുൻകൈ എടുത്ത് ഒന്നും ചെയ്തില്ല
- എട്ട് വർഷമായിട്ടും അരീക്കോട് സ്റ്റേഡിയം പണി 10 ശതമാനം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല
- 2010 മുതൽ എം.എൽ.എ വാഗ്ദാനം നൽകിയ ഐ.ടി പാർക്ക് എവിടെ
- വിനോദസഞ്ചാര മേഖലയിൽ ഒരു പദ്ധതിയും 10 വർഷമായിട്ടും നടപ്പാക്കാൻ സാധിച്ചില്ല
- കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച 'ഏറ്റം മുന്നേറ്റം' പരിപാടി എങ്ങുമെത്തിയില്ല
- എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് സ്റ്റോപ്പുകൾ ഉപയോഗയോഗ്യമല്ലാതായി
- കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്താൻ ഒരു പദ്ധതിയും നടപ്പാക്കിയില്ല
- അരീക്കോട് താലൂക്ക് ആശുപത്രി വികസനം കടലാസിലൊതുങ്ങി
- ഊർങ്ങാട്ടിരി, ചാലിയാർ പഞ്ചായത്തുകളിലെ കാട്ടാനശല്യം നിയന്ത്രിക്കാനും ആദിവാസി ക്ഷേമത്തിനും പദ്ധതി നടപ്പാക്കിയില്ല
- മൈത്ര വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിക്ക് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാൻ നടപടിയുണ്ടായില്ല
- ആര്യൻതൊടിക പാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം കഴിഞ്ഞെങ്കിലും പദ്ധതി പ്രവർത്തനം തുടങ്ങുക പോലും ചെയ്തില്ല
- സംസ്ഥാനത്തെ ഗവ. കോളജുകളില്ലാത്ത മണ്ഡലങ്ങൾക്ക് കോളജ് അനുവദിച്ചപ്പോൾ ഏറനാടിന് വേണ്ടി അത് നേടിയെടുക്കുന്നതിൽ എം.എൽ.എ പരാജയപ്പെട്ടു
ഞങ്ങൾക്കും പറയാനുണ്ട്
അരീക്കോട് കേന്ദ്രമായി ഫയർ സ്റ്റേഷൻ, ഏറനാട് മണ്ഡലത്തിൽ ഒരു ഗവ. കോളജ് എന്നിവ അടിയന്തര ആവശ്യങ്ങളാണ്.
ഡോ. അഫീഫ് തറവട്ടത്ത്, സൗഹൃദം ക്ലബ് അരീക്കോട്
അരീക്കോട് ആസ്ഥാനമായി നിലവിലുള്ള താലൂക്ക് ആശുപത്രിക്ക് 25 കോടി രൂപ അനുവദിച്ചിട്ടും ഇപ്പോഴും പഴയപടി. ഒട്ടും സ്ഥലസൗകര്യമില്ലാത്ത കെട്ടിടത്തിൽ തന്നെ തുടരുകയാണ്.
ലഭ്യമായ ഫണ്ട് ഉപയോഗിച്ച് കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലത്തേക്ക് മാറ്റി, ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയാൻ ഇനിയും കാലതാമസം വരുത്തിക്കൂട.
സി. സുബ്രഹ്മണ്യൻ, മേഖല സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത്, അരീക്കോട്
ചാലിയാർ സംരക്ഷിച്ച് പ്രകൃതിമനോഹാരിതക്ക് മുൻതൂക്കം നൽകി ചാലിയാറിനെ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ നടപ്പാക്കുക, നിർദിഷ്ട താലൂക്ക് ആശുപത്രിയുടെ പ്രവൃത്തികൾ ത്വാരിതപ്പെടുത്തുക, ഉന്നത വിദ്യാഭ്യാസത്തിന് മണ്ഡലത്തിൽ സർക്കാർ സ്ഥാപനങ്ങൾ അനുവദിക്കുക.
ബഷീർ അഹമ്മദ്, സെക്രട്ടറി മാസ് അരീക്കോട്
കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ പ്രദേശത്ത് ഒരു കളിക്കളം എന്നത് നാടിെൻറ ഏറെക്കാലമായുള്ള ആവശ്യമാണ്. ചാലിയാറിെൻറ തീരത്തുള്ള മുറിഞ്ഞമാട് പ്രദേശം ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയർത്തുക, കീഴുപറമ്പ് പഞ്ചായത്തിലെ മുഴിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക
assembly election 2021, നിയമസഭ തെരഞ്ഞെടുപ്പ് 2021, paranjathum cheythathum, പറഞ്ഞതും ചെയ്തതും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.