പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ശനിയാഴ്ച പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കിയതായി റയിൽവേ അറിയച്ചു. കൊല്ലം-പുനലൂർ (56334), പുനലൂർ-കൊല്ലം (56333), ചെങ്കോട്ട-കൊല്ലം ( 56335), കൊല്ലം-ചെങ്കോട്ട (56336), പുനലൂർ- ഗുരുവായൂർ (56336), ഗുരുവായൂർ-പുനലൂർ (56365), ആലപ്പുഴ- കായംകുളം (56377), കായംകുളം-ആലപ്പുഴ (56378), ഗുരുവായൂർ-തൃശൂർ(56373), തൃശൂർ-ഗുരുവായൂർ (56374), കോട്ടയം-കൊല്ലം (56398), കൊല്ലം -കോട്ടയം (56394), എറണാകുളം-കായംകുളം (56387), കായകുളം- എറണാകുളം (56388), ഗുരുവായൂർ-തൃശൂർ (56043), തൃശൂർ-ഗുരുവായൂർ(56044) എന്നിവയും മെമു ട്രെയിനുകളായ എറണാകുളം-കോട്ടയം-കൊല്ലം ( 66307), കൊല്ലം-കോട്ടയം-എറണാകുളം (66308), കൊല്ലം-ആലപ്പുഴ- എറണാകുളം (66302), എറണാകുളം-ആലപ്പുഴ-കൊല്ലം (66309), കൊല്ലം- ആലപ്പുഴ-എറണാകുളം (66303), കൊല്ലം-ആലപ്പുഴ-എറണാകുളം (66310) എന്നിവയുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് 25ന് അർധരാത്രി 12.30 മിനിറ്റിന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദീൻ വീക്കിലി സൂപ്പർ ഫാസ്​റ്റ്​ എക്സ്പ്രസ് രാവിലെ 8.30നായിരിക്കും പുറപ്പെടുക.
   

Tags:    
News Summary - Passenger and Memu Trains Cancelled -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.