പാസഞ്ചർ മെമു ട്രെയിനുകൾ നിർത്തലാക്കിയ തീരുമാനം റദ്ദാക്കി

 ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം സെ​ക്​​ട​റി​ൽ എ​ട്ട്​ പാ​സ​ഞ്ച​ർ മെ​മു ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ്​ ​േഗാ​യ​ൽ റ​ദാ​ക്കി. നി​ർ​ത്തി​വെ​ച്ച  സ​ർ​വി​സ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. 

ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യ തീ​രു​മാ​ന​ത്തി​നെ​തി​രെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി ​ ലോ​ക്​​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. റെ​യി​ൽ​വേ ​മ​ന്ത്രി പി​യൂ​ഷ്​ ​േഗാ​യ​ലി​നെ ക​ണ്ട്​ ച​ർ​ച്ച ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. 

യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്ന മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ ദ​ക്ഷി​ണ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ​തെ​ന്നു പി​യൂ​ഷ്​ ​േഗാ​യ​ലി​നെ അ​റി​യി​ച്ച​താ​യി എം.​പി പ​റ​ഞ്ഞു. ട്രാ​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും മ​റ്റും പ​റ​ഞ്ഞ​്​ ര​ണ്ടു​മാ​സ​ത്തേ​ക്കാ​യി​രു​ന്നു സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

Tags:    
News Summary - Passenger memeu train cancellation-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.