കൊച്ചി: ലോക്കോ പൈലറ്റ് എത്താൻ വൈകിയതിനെത്തുടർന്ന് പാസഞ്ചർ ട്രെയിൻ രണ്ടുമണിക്കൂറോളം വൈകി. വ്യാഴാഴ്ച രാവിലെ എറണാകുളം ജങ്ഷൻ സ്റ്റേഷനിലാണ് സംഭവം. രാവിലെ 7.40ന് പുറപ്പെടേണ്ട എറണാകുളം--ആലപ്പുഴ പാസഞ്ചറാണ് വൈകി 9.47ന് പുറപ്പെട്ടത്.
ലോക്കോ പൈലറ്റിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിൽ കൺട്രോളിങ് വിഭാഗത്തിനുണ്ടായ വീഴ്ചയാണ് വൈകിയോട്ടത്തിന് കാരണമായത്. ലോക്കോ പൈലറ്റിനെ ബുക്ക് ചെയ്യാൻ അധികൃതർ മുൻകൂർ ക്രമീകരണം ഏർപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഒമ്പതോടെ ചരക്ക് ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റിനെ ഡ്യൂട്ടിക്കെത്തിച്ചു.
ട്രെയിൻ പുറപ്പെടാൻ കൺട്രോളിങ് സ്റ്റാഫിെൻറ അനുമതി ലഭിക്കാതിരുന്നതിനെത്തുടർന്ന് യാത്ര വീണ്ടും വൈകി. ഇതോടെ ആലപ്പുഴയിൽ രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറേണ്ട ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെ കുടുങ്ങി. ചിലർ ബസുകളെ ആശ്രയിച്ചു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ച് ട്രെയിൻ പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.