സുധാകരന്‍ തോക്ക് കൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരന്‍ -പി.സി ചാക്കോ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് കെ. സുധാകരനെന്ന് പി.സി. ചാക്കോ പറഞ്ഞു.

'കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനില്‍നിന്ന് നല്ല വാക്ക് ഉണ്ടാകുമെന്ന് കേരളത്തില്‍ ആരും കരുതുന്നില്ലല്ലോ. സുധാകരന്റെ പശ്ചാത്തലം അതല്ലേ? സുധാകരന്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയും തോക്ക് കൊണ്ടുനടക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ്.'

'കോണ്‍ഗ്രസില്‍ ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. നിര്‍ഭാഗ്യവശാല്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു എന്നത് കോണ്‍ഗ്രസ് എത്രത്തോളം തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി കാണാന്‍ മാനസികമായി തയാറില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസുകാരുമെന്നാണ് ഒരു മുന്‍ കോണ്‍ഗ്രസുകാരനെന്ന നിലക്ക് എന്റെ അഭിപ്രായം' - പി.സി ചാക്കോ പറഞ്ഞു.

Tags:    
News Summary - PC chacko against K sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.