മതസൗഹാർദത്തിന് പാണക്കാട് തങ്ങളും കാന്തപുരം മുസ്​ലിയാരും മുൻകൈയെടുക്കണം -പി.സി. ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജിഹാദി പ്രീണന നിലപാട് രാജ്യദ്രോഹപരമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്​ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേശവിരുദ്ധ ശക്തികളായ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാറിനുള്ളത്.

വർധിച്ചു വരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കണം. അതിനു പിന്നിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനകളെ നിയമത്തിനു മുന്നിലെത്തിക്കണം. തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ഉറവിടവും അന്വേഷിക്കണമെന്നും ജോർജ് വ്യക്തമാക്കി.

മതസൗഹാർദം നിലനിർത്താൻ ഇടപെടലുകൾ ഉണ്ടാകണം. ഇതിന് നേതൃത്വം നൽകാൻ പാണക്കാട് തങ്ങളും കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരും മുൻകൈയെടുക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.

Full View


Tags:    
News Summary - pc george react to pala bishop statement pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.