തിരുവനന്തപുരം: പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരീസ് അബൂബക്കറാണെന്ന് പി.സി ജോർജ്. ഫാരീസ് അബൂക്കർ പിണറായിയുടെ ബിനാമിയാണ്. ഫാരീസ് ഇപ്പോൾ അമേരിക്കയിലാണുള്ളത്. പിണറായിയുടെ അമേരിക്കൻ യാത്രകളും അന്വേഷിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
പിണറായി അഴിമതിക്കാരനാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. വീണ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി. പിണറായിക്കെതിരെ ഇ.ഡി വിശദമായ അന്വേഷണം നടത്തണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
പീഡനപരാതിയിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. അന്വേഷണത്തോട് സഹകരണമെന്ന വ്യവസ്ഥമാത്രമാണ് കോടതി മുന്നോട്ടുവെച്ചത്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിൽ ക്ഷമ ചോദിച്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.