കണ്ണൂര്‍: ആര്‍.എസ്.എസിന്‍െറ ഭീതി ജനിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ സി.പി.എമ്മിനെ കിട്ടില്ളെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമാധാന യജ്ഞങ്ങളോട് സി.പി.എം എന്നും സഹകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ സമാധാനമുണ്ടാവണമെങ്കില്‍ ആര്‍.എസ്.എസ് കൊലക്കത്തി താഴെവെക്കണം. സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണെങ്കില്‍ നടക്കാന്‍ പോവുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ പ്രസ്ഥാനങ്ങളും സുതാര്യമായി പ്രവര്‍ത്തിക്കണം. എന്നാല്‍, പ്രചാരകും വിസ്താരകുമടങ്ങുന്ന രഹസ്യസേനയാണ് ആര്‍.എസ്.എസിന് നേതൃത്വം നല്‍കുന്നത്. കണ്ണൂരിനെ ചോരക്കളമാക്കുന്നത് ഇത്തരക്കാരാണ്. പൊലീസിനു പോലും അറിയാത്ത, മറ്റു ജില്ലകളില്‍ നിന്നത്തെുന്ന ഇത്തരക്കാരുടെ പേരും ജില്ലയും വ്യക്തമാക്കാന്‍ ആര്‍.എസ്.എസ് തയാറാവണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.
സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍െറ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളതെന്ന് ജയരാജന്‍ പറഞ്ഞു. ബി.ജെ.പി അക്രമത്തിനെതിരായ പ്രതിരോധം സമൂഹത്തിന്‍െറ നിലനില്‍പിന് ആവശ്യമാണ്. അക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ അഭിപ്രായം വിലമതിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും പി. ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.