തിരുവനന്തപുരം: ലിംഗച്ഛേദക്കേസിൽ നിയമ വിദ്യാർഥിനി കൂടിയായ പെൺകുട്ടി വൈരുധ്യമൊഴികൾ നൽകുന്നത് കേസിെൻറ നടപടികളെ സാരമായി ബാധിക്കുമെന്ന് കോടതിയുടെ വിലയിരുത്തൽ. പെൺകുട്ടി ബോധപൂർവം കേസിനെ അട്ടിമറിക്കാൻ ചെയ്യുന്ന നടപടികളാണിവയെന്ന് കരുതാമെന്നും കേസ് നടപടികൾ ഒാരോ ദിവസം കഴിയുംതോറും സങ്കീർണവും സംശയം ജനിപ്പിക്കുന്നതുമാണെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക പീഡനത്തിനിടെ ലിംഗം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ നുണ പരിശോധന വേണമെന്ന അന്വേഷണ സംഘത്തിെൻറ അപേക്ഷയിന്മേലുള്ള തുടർ നടപടികളും തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി റദ്ദാക്കി.
ജൂൺ 20ന് പൊലീസിെൻറ ആവശ്യം അംഗീകരിക്കുകയും അന്നുതന്നെ പെൺകുട്ടിയുടെ നിലപാട് അറിയിക്കാൻ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ, ജൂൺ 27ന് കേസ് പരിഗണിച്ചപ്പോഴും പെൺകുട്ടി ഹാജരായില്ല. കഴിഞ്ഞ രണ്ട് തവണയും നോട്ടീസ് അയച്ചിട്ടും യുവതി കോടതിയിൽ ഹാജരാകാത്തതിനാലാണ് ഹരജിയിലെ തുടർനടപടികൾ റദ്ദാക്കിയത്.
സ്വാമി ഗംഗേശാനന്ദ ഇപ്പോഴും റിമാൻഡിലാണ്. പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസ് ഹൈകോടതിയിൽ നൽകിയിരുന്ന ഹേബിയസ് കോർപസ് ഹരജി രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. ഇതിനുശേഷം പെൺകുട്ടി കോടതിയിൽ ഹാജരായിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായും അേന്വഷണസംഘം നേരത്തേ വിലയിരുത്തിയിരുന്നു. ഇത് ശരിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.