സം​സ്ഥാ​ന വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്റെ കീ​ഴി​ൽ ക​തി​രൂ​രി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ സ്മാ​ർ​ട്ട്‌ അം​ഗ​ൻ​വാ​ടി സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വികസനമുണ്ടാകാൻ ജനം കൂടെ വേണം -എ.​എ​ൻ. ഷം​സീ​ർ

ത​ല​ശ്ശേ​രി: ജ​നം കൂ​ടെ നി​ന്നാ​ലേ വി​ക​സ​നം വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കൂ​വെ​ന്ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ.

അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളെ ഐ.​ടി ഉ​പ​യോ​ഗി​ക്കാ​ൻ പ്രാ​പ്ത​രാ​ക്ക​ണം. ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗ​ത്തി​ൽ താ​ൽ​പ​ര്യം വ​രു​ത്താ​ൻ സാ​ധി​ക്ക​ണം. അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ​മാ​രും ഹെ​ൽ​പ​ർ​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്റെ കീ​ഴി​ൽ ക​തി​രൂ​രി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ സ്മാ​ർ​ട്ട്‌ അം​ഗ​ൻ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.

ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 14ാം വാ​ർ​ഡി​ൽ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​രി​ക്കോ​ളി കു​ഞ്ഞാ​പ്പു, മാ​ധ​വി, ദാ​മോ​ദ​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ സ്മ​ര​ണ​ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ ഏ​ഴേ​കാ​ൽ സെൻറ് സ്ഥ​ല​ത്ത് 32.31 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് അം​ഗ​ൻ​വാ​ടി​ക്ക് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച 20 ല​ക്ഷ​വും ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 12.31 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.

പാ​നൂ​ർ ബ്ലോ​ക്കി​ലെ 161 അം​ഗ​ൻ​വാ​ടി​ക​ളി​ൽ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി​യാ​ണ് ക​തി​രൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ര​ണ്ടാ​മ​ത്തെ സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി വൈ​കാ​തെ ചൊ​ക്ലി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും. 13 പ്രീ ​സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്‌ ക്ലാ​സ് റൂം, ​സ്മാ​ർ​ട്ട്‌ അ​ടു​ക്ക​ള തു​ട​ങ്ങി​യ​വ​യാ​ണ് ഒ​രു വ​ർ​ഷം കൊ​ണ്ട് ഇ​വി​ടെ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​എ. ബി​ന്ദു, മു​രി​ക്കോ​ളി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ സ്വാ​ഗ​ത​വും പാ​നൂ​ർ ബ്ലോ​ക്ക് ഡി.​പി.​ഒ എ.​പി പ്ര​സ​ന്ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - People need to be with us for development - AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.