പേരാമ്പ്ര: ടൗൺ ജുമാമസ്ജിദിന് കല്ലെറിഞ്ഞ കേസിൽ റിമാൻഡിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചെറുവണ്ണൂരിലെ മാടമുള്ള മാണിക്കോത്ത് അതുൽദാസിന് (23) പേരാമ്പ്ര കോടതി ജാമ്യമനുവദിച്ചു. ഹർത്താൽ ദിനത്തിൽ വൈകീട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷമാണ് കല്ലേറുണ്ടായത്.
യൂത്ത് കോൺഗ്രസുമായുണ്ടായ സംഘർഷത്തിൽ ദിശതെറ്റിയ കല്ല് പള്ളിയുടെ തൂണിന് കൊള്ളുകയായിരുന്നവെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. എന്നാൽ, മതസ്പർദയുണ്ടാക്കാൻ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. 153(എ) വകുപ്പ് ചേർത്താണ് കേസെടുത്തത്. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും മന്ത്രി ഇ.പി. ജയരാജനും പൊലീസിനെ വിമർശിച്ചിരുന്നു. അതുൽദാസിനെ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.