പെരിങ്ങൽക്കുത്ത് ഡാം ഉച്ചക്ക് രണ്ടു മണിക്ക് തുറക്കും; ജാഗ്രതാ നിർദേശം

തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിന്‍റെ ഷട്ടർ തുറക്കാൻ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക് അണക്കെട്ടിന്‍റെ ഒരു സ്ലൂയിസ് ഗേറ്റ് ആണ് തുറക്കുക. 202 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുമെന്ന് അധികൃതർ അറിയിച്ചു.

ചാലക്കുടി പുഴയിൽ 0.50 മീറ്റർ ജലനിരപ്പ് ഉയരും. പുഴയോര വാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് ഷോളയാറിൽ നിന്നും പറമ്പിക്കുളം ഡാമിൽ നിന്നും അധികജലം പുറത്തു വിടുന്നത് മൂലമാണിത്. ഈ അധിക ജലം സംഭരിക്കാൻ കേരള ഷോളയാർ ഡാം ഷട്ടറുകൾ നാലടി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.

Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.