തിരൂർ: നാല് വർഷത്തിനുള്ളിൽ ജില്ലയിൽ രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടി വലിയ മുന്നേറ്റം കൈവരിച്ചതായി സി.പി.എം ജില്ല സമ്മേളന റിപ്പോർട്ടിൽ പരാമർശം. ബഹുജന സ്വാധീനത്തിലും അംഗബലത്തിലും വോട്ട് വിഹിതത്തിലും ഗണ്യമായ വളർച്ചയുണ്ടായി. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ചിരുന്ന പെരിന്തൽമണ്ണ മണ്ഡലത്തിലേറ്റ തോൽവി പാർട്ടിക്കുള്ളിലെ സംഘടന ദൗർബല്യം മൂലമാണെന്ന വിമർശനവും 178 പേജുള്ള റിപ്പോർട്ടിലുണ്ട്.
പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗില്‍ നിന്നെത്തിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് സാധിച്ചില്ല. ഇത് സംഘടന ദൗര്‍ബല്യമാണ്. മുൻകൂട്ടി ഈ ദൗര്‍ബല്യം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും തിരുത്താൻ കഴിഞ്ഞില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പാര്‍ട്ടിയുമായി കാര്യമായി അടുക്കാന്‍ തയാറാകാതിരുന്ന മുസ്ലിം ജനസമൂഹം മലപ്പുറം ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം പാര്‍ട്ടിയുമായി അടുത്തുകൊണ്ടിരിക്കുകയാണ്. ഇവരെ കൂടുതല്‍ അടുപ്പിക്കാൻ പ്രത്യേക കർമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍, ലീഗിെൻറ ശക്തികേന്ദ്രമായ മലപ്പുറം നിയോജക മണ്ഡലത്തില്‍ സി.പി.എമ്മിന് 15,000 വോട്ടും മഞ്ചേരിയില്‍ 14,000 വോട്ടും വര്‍ധിച്ചു. ലീഗിെൻറ കോട്ടയായ വേങ്ങരയില്‍ സി.പി.എമ്മിന് ആറ് ശതമാനം വോട്ട് കൂടിയപ്പോള്‍ ലീഗിന് എട്ട് ശതമാനം വോട്ട് കുറയുകയുണ്ടായി. ലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് ജില്ലയിൽ വർഗീയ ധ്രുവീകരണത്തിനായി നടത്തിയ നീക്കങ്ങളെല്ലാം മതവിശ്വാസികളെയടക്കം അണിനിരത്തി പ്രതിരോധിക്കാൻ തത്ത്വാധിഷ്ഠിതമായ നിലപാട് മൂലം കഴിഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല, ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം സംഘടിപ്പിക്കാനും വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാനും കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അംഗസംഖ്യയിലും വർധനവുണ്ടായി. ലീഗ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പാർട്ടികളുമായി കൂട്ടുകൂടിയും ബി.ജെ.പിയുമായി പരോക്ഷമായ ബന്ധം സ്ഥാപിച്ചുമാണ് യു.ഡി.എഫ് മത്സരിച്ചത്.
ഈ അവിശുദ്ധ കൂട്ടുകെട്ടുകൾക്കിടയിലും ജില്ലയിൽ നിലവിലുണ്ടായിരുന്ന നാല് നിയമസഭ മണ്ഡലങ്ങൾ നിലനിർത്താനും വോട്ടുവിഹിതം ഗണ്യമായി വർധിപ്പിക്കാനും കഴിഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ അസമമായ വളര്‍ച്ച ഗൗരവമേറിയ ദൗര്‍ബല്യമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നൂറോളം വരുന്ന ബൂത്തുകളില്‍ പാര്‍ട്ടി ഘടകങ്ങളില്ല. എല്ലാ വാര്‍ഡുകളിലും ബൂത്തുകളിലും സംഘടനാ സംവിധാനം ഉറപ്പാക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കണം. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസവും പരിശീലനവും നല്കുന്നതില് ദൗര്‍ബല്യം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. ജില്ലാ പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പൊന്നാനിയിലുണ്ടായ പ്രശ്നങ്ങളിൽ പാർട്ടി തീരുമാനമാണ് പ്രധാനമെന്നും വ്യക്തികളെയോ ഫാൻസ് അസോസിയേഷനെയോ പാർട്ടി മുഖവിലക്കെടുക്കില്ലെന്നും ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. വഖഫ് വിഷയത്തിൽ ലീഗ് നേതൃത്വം വർഗീയ പ്രചാരണത്തിന് ശ്രമിച്ചപ്പോൾ സമസ്ത നേതാവ് ജിഫ്രി തങ്ങളും സുന്നി എ.പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാരും പക്വതയാർന്ന നിലപാടുകൾ സ്വീകരിച്ചതായും മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.