പെരിയ: ജഡ്ജിയുടെ സ്ഥലം മാറ്റം ചോദ്യം ചെയ്യുന്ന ഹരജി പിൻവലിച്ചു

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടത്തിക്കൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരായ ഹരജി പിൻവലിച്ചു. വിചാരണ നടത്തുന്ന കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കൾ നൽകിയ ഹരജിയാണ് പിൻവലിച്ചത്.

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ജഡ്ജി സി.ബി.ഐ കോടതിയുടെ ചുമതല ഒഴിഞ്ഞതായി ഹൈകോടതി രജിസ്ട്രി അറിയിച്ച സാഹചര്യത്തിൽ പിൻവലിക്കാൻ ഹരജിക്കാർ താൽപര്യമറിയിക്കുകയായിരുന്നു. തുടർന്ന്, ജസ്റ്റിസ് വിജു എബ്രഹാം ഇതിന് അനുമതി നൽകി.

കേസിലെ മുഴുവൻ സാക്ഷികളുടെയും വിസ്താരം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ ജഡ്ജിയെ സ്ഥലം മാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അതിനാൽ വിസ്താരം പൂർത്തിയാക്കി വിധി പറയാൻ ഈ ജഡ്ജിയെ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

Tags:    
News Summary - Periya Case: Petition challenging transfer of judge withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.