െകാച്ചി: പെരിയ ഇരട്ടക്കൊലപാതകം അന്വേഷണത്തിൽനിന്ന് ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിനെ മാറ്റിയത് അദ്ദേഹത്തിെൻറ ആവശ്യപ്രകാരമെന്ന് സർക്കാർ ഹൈകോടതിയിൽ. ഫെബ്രുവരി 21ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് മുഹമ്മദ് റഫീക്കിന് മേൽനോട്ടച്ചുമതല നൽകിയത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം അപേക്ഷ നൽകിയതിനെത്തുടർന്ന് ഫെബ്രുവരി 28ന് എസ്.പി സാബു മാത്യുവിന് ചുമതല കൈമാറുകയായിരുന്നു.
മൂന്ന് സി.ഐമാർ ഉൾപ്പെടെ 21 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. 150 സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തു. അന്വേഷണ സംഘം കണ്ടെടുത്ത ആയുധങ്ങളും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതി സജിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് ആരും ബലമായി മോചിപ്പിച്ചിട്ടില്ല. ഫെബ്രുവരി 20ന് ഇയാളെ ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവിടെ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമെൻറ സാന്നിധ്യം ഉണ്ടായിരുന്നെന്ന് കേസ് ഫയലിൽ പറയുന്നില്ല. സംഭവത്തിന് മുമ്പ് വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്. കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനുമെതിരെ ഭീഷണിയൊന്നും ഈ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.