കാസർകോട്: ഇരട്ടക്കൊലയുടെ നേരറിയാൻ സി.ബി.െഎ എത്തുംമുേമ്പ ജനഹിതം പരിേശാധിക്കപ്പെട്ട പുല്ലൂർ പെരിയയിലെ ഫലം സംസ്ഥാനം ഉറ്റുനോക്കുന്നതായിരുന്നു. ശരത് ലാലിെൻറയും കൃപേഷിെൻറയും രക്തം വീണ മണ്ണ് യു.ഡി.എഫ് തിരിച്ചുപിടിക്കുമോ അതോ ഇടതുപക്ഷം നിലനിർത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഇരുവരും കൊല്ലപ്പെട്ട പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് വാർഡിൽ േകാൺഗ്രസിെൻറ ആർ. രതീഷ് 355 േവാട്ടിന് വിജയിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസ് ശക്തി കേന്ദ്രമായ കല്യോട്ട് വാർഡ് സ്വതന്ത്ര സ്ഥാനാർഥിയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെയാണ് അതേ വാർഡിൽ രണ്ട് ചെറുപ്പക്കാർ വെേട്ടറ്റുവീണത്. അതിൽ കേരളമാകെ ഞെട്ടി. ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട വാർഡിൽ കൃപേഷ് -ശരത്ലാൽ രക്തസാക്ഷി സ്മാരകം ഉയർന്ന് വന്നിരുന്നു.
ഇത്തവണ വാർഡ് മാത്രമല്ല, ഗ്രാമ പഞ്ചായത്ത് തന്നെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു പൂല്ലൂർ പെരിയയിൽ യു.ഡി.എഫ് പോരിനിറങ്ങിയത്. അതിെൻറ ആദ്യഘട്ടം എന്ന നിലയിൽ ഗ്രൂപ് തർക്കങ്ങൾക്ക് വിടനൽകി പാർട്ടി ഒരുമിച്ച് പോരാടി. എ ഗ്രൂപ്പിന് മേധാവിത്വമുള്ള പഞ്ചായത്തിൽ ഇൗ ലക്ഷ്യം സാക്ഷാത്കരിക്കാൻ െഎ ഗ്രൂപ് മത്സരത്തിന് നിന്നില്ല.
കോൺഗ്രസും സി.പി.എമ്മും തുല്യശക്തികളാണ് പുല്ലൂർ പെരിയയിൽ. ഏറെക്കാലം സി.പി.എം ഭരിച്ച ശേഷം 2010ൽ പഞ്ചായത്ത് കോൺഗ്രസ് തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, 2015ൽ കോൺഗ്രസിനുള്ളിലെ സ്ഥാനാർഥി തർക്കം കാരണം പല വാർഡുകളും നഷ്ടപ്പെട്ടു. കോൺഗ്രസിെൻറ ഹൃദയഭാഗമായ കല്യോട്ട് അഞ്ചാംവാർഡിൽ സി.പി.എം നിർത്തിയ സ്വതന്ത്ര സ്ഥാനാർഥി ജയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.