'മുല്ലപ്പെരിയാറിലെ മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയും അറിഞ്ഞില്ല'; അതൃപ്തി പരസ്യമാക്കി മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻെറ ഒാഫീസ് അടക്കം അറിഞ്ഞില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് ന​ന്ദി​യ​റി​യി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് മുല്ലപ്പെരിയാർ ബേബി ഡാമിന്​ താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ ബെ​ന്നി​ച്ച​ൻ തോ​മ​സാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ് മാ​ധ്യ​മ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ​ പോ​ലും ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ൽ ത​മി​ഴ്നാ​ട് ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു. ഈ ​ഡാം ബ​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ജ​ല​നി​ര​പ്പ് കൂ​ട്ട​ണ​മെ​ന്ന വാ​ദം ത​മി​ഴ്നാ​ടി​ന് ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാം. പു​തി​യ ഡാം ​വേ​ണ​മെ​ന്ന കേ​ര​ള​ത്തിന്‍റെ ആ​വ​ശ്യ​ത്തി​ന് ഇ​ത്​ തി​രി​ച്ച​ടി​യാ​കും.

വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യാ​തെ​യാ​ണ് മ​രം​മു​റി​ക്കാ​ൻ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം. സംഭവം വിവാദമായതോടെ വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​ ആ​ൻ​ഡ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നോ​ട് വ​നം​മ​ന്ത്രി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Permission to cut down trees in Mullaperiyar; AK Saseendran said that Chief Minister did not know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.