കൊച്ചി: വിയ്യൂർ ജയിലിൽ പഠനത്തിന് പുസ്തകങ്ങൾ സൂക്ഷിക്കാൻ അനുമതി. ജയിലിനുള്ളിൽ ഒരേസമയം 26 പുസ്തകങ്ങൾ സൂക്ഷിക്കാൻ അനുവദിക്കണമെന്ന മാവോവാദി കേസിൽ അറസ്റ്റിലായ വിചാരണത്തടവുകാരനായ കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് സ്വദേശി ടി.കെ. രാജീവിന്റെ ഹരജിയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അനുവദിച്ചത്.
ഒരേസമയം അഞ്ച് പുസ്തകങ്ങൾ മാത്രം സെല്ലിനുള്ളിൽ സൂക്ഷിക്കാനാണ് ജയിൽ സൂപ്രണ്ട് അനുവാദം നൽകിയത്. എന്നാൽ, ഹരജിക്കാരന്റെ തുടർപഠന അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 26 പുസ്തകങ്ങൾ സൂക്ഷിക്കാൻ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്കർ അനുമതി നൽകിയത്.
ധനതത്ത്വശാസ്ത്രം, രാഷ്ട്രപഠന ശാസ്ത്രം, ആത്മീയത തുടങ്ങിയ വിഷയങ്ങളിലാണ് രാജീവൻ പഠനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.