പെരുമ്പാവൂര്‍: കുടുംബാംഗങ്ങളായ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ നാലുപേര്‍ ജീവനൊടുക്കി. ഒക്കല്‍ ചേലാമറ്റം പാറപ്പുറത്തുകുടി വീട്ടില്‍ പത്മനാഭെൻറ മകന് ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39), മകള്‍ ആദിത്യ (15), മകന് അര്ജുന് (13) എന്നിവരാണ് വീടിനകത്ത് രണ്ട് കയറുകളിലായി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദിത്യയും അര്‍ജുനും കാലടിയിലെ സ്വകാര്യ സ്കൂൾ വിദ്യാര്‍ഥികളാണ്.
വ്യാഴാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഹാളിലെ ഹുക്കില്‍ തൂക്കിയ കയറില്‍ പിതാവും മകനും ബെഡ് റൂമിലെ ഹുക്കില്‍ അമ്മയും മകളുമാണ് തൂങ്ങിയത്. ചിട്ടിയും പശു വളര്‍ത്തലും തൊഴിലാക്കിയ ആളായിരുന്നു ബിജു. ചിട്ടിയിലൂടെ ലക്ഷങ്ങള്‍ ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പണം കിട്ടാനുള്ളവര്‍ നിരന്തരം ശല്യംചെയ്തിരുന്നു. പല അവധികള്‍ പറഞ്ഞാണ് പിടിച്ചുനിന്നത്. അവസാനം ഡിസംബര്‍ 31നകം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ഇതുപ്രകാരം പലരോടും വ്യാഴാഴ്ച എത്താന്‍ പറഞ്ഞിരുന്നു.
സ്ഥിരം പാല് വാങ്ങിയിരുന്ന അയല്‍വാസിയുടെ വീട്ടില്‍ പാല് പാത്രത്തിനകത്ത് ഒരു കുറിപ്പും അധികം തൂക്കമില്ലാത്ത ചെറിയ സ്വര്‍ണ ആഭരണവും െവച്ചിരുന്നു. ഇന്ന് പാല് ഇല്ലെന്നും ഞങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും സ്വര്‍ണം വിറ്റ് അന്ത്യകര്‍മങ്ങള്‍ക്ക് ചെലവഴിക്കണമെന്നുമായിരുന്നു കുറിപ്പ്. വീടിെൻറ ചുവരില്‍ മൂന്നിടത്ത് ബന്ധുക്കളെയാരെയും മൃതദേഹം കാണാന്‍ അനുവദിക്കരുതെന്ന് എഴുതിയിട്ടുണ്ട്. 'എെൻറ വീട്ടുകാരെ വീട്ടില്‍ കയറ്റി മൃതദേഹം കാണിക്കരുത്. അത് ആത്മാവിന് സന്തോഷം നല്‍കില്ല'. 'ഷിജു, ഷാജി, ജയ, സതി ഇവര്‍ക്ക് സന്തോഷിക്കാന്‍ മൃതദേഹം കാണിക്കരുത്'. എന്നിവയാണ് രേഖപ്പെടുത്തിയിരുന്നത്.
ബിജുവിന് ബാധ്യത വന്നതോടെ വീട്ടുകാരും ബന്ധുക്കളും ൈകയൊഴിഞ്ഞിരുന്നു. പരസ്പരം സംസാരിക്കൽപോലുമുണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. പണം കിട്ടാനുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ കത്ത് പൊലീസ് കണ്ടെടുത്തു. ഡിവൈ.എസ്.പി ബിജുമോന്, സി.ഐ കെ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കൊളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.