തൃശൂർ: മേളപ്രമാണി പെരുവനം കുട്ടൻ മാരാർ മേളത്തിനിടയിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പാറമേക് കാവിെൻറ പൂരം പുറപ്പാട് ക്ഷേത്രനടയിൽ കൊട്ടുന്നതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം. കനത്ത ചൂടിനെ തടയാൻ ഇവിടെ പന്തൽ സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. മന്ത്രി വി.എസ്. സുനിൽകുമാർ മേളം ആസ്വദിക്കാൻ എത്തിയ നേരത്തായിരുന്നു സംഭവം.
സുനിൽകുമാറും പെരുവനത്തിനെ ആശുപത്രിയിലാക്കാൻ കൂടെയുണ്ടായിരുന്നു. നേർത്ത പനിയുണ്ടായിരുന്നു. വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിരുന്നുവെങ്കിലും പൂരത്തിൽ കൊട്ടാൻ കഴിയാത്തതിലും വലുതല്ല അസുഖമെന്നായിരുന്നു നിലപാട്.
മന്ത്രി സുനിൽകുമാറും ഒരു വേള വിശ്രമത്തിന് പറഞ്ഞുവെങ്കിലും പെരുവനം അനുവദിച്ചില്ല. ഇതോടെ തളർച്ചയകലാൻ അതിവേഗത്തിൽ മരുന്ന് നൽകി വിട്ടയച്ചു. ഇലഞ്ഞിത്തറ മേളം തുടങ്ങിയതിന് ശേഷമെത്തിയ കുട്ടൻമാരാർ മേളത്തിൽ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.