തൃശൂർ: ആദ്യദിനം മുതൽ കുട്ടൻമാരാരും കുടുംബവും സ്കൂൾ കലോത്സവ നഗരിയിലുണ്ട്. മകൻ കാർത്തിക് പി. മാരാരും കൂട്ടരും തീർക്കുന്ന പാരമ്പര്യത്തിെൻറ മേളപ്പെരുക്കം ആസ്വദിക്കാനാണ് സകുടുംബം എത്തിയത്. ആദ്യ ദിനത്തിൽ തായമ്പകയിൽ മകൻ എ ഗ്രേഡോടെ കൊട്ടിക്കയറി. ഞായറാഴ്ച വൃന്ദവാദ്യത്തിൽ കാർത്തിക് തകർത്താടി. ചെണ്ടയിലും ഇടക്കയിലും പൈതൃകം വിളിച്ചോതുന്ന പ്രകടനം.
ഒമ്പതിന് നടക്കുന്ന ചെണ്ടേമള മത്സരത്തിൽ തൃശൂർ സ്കൂളിെൻറ മേളപ്രമാണിയാണ് കാർത്തിക്. കൂട്ടുകാരായ അമൃത്, ഹരിഗോവിന്ദ്, ജഗദീഷ് മേനോൻ, അതുൽകൃഷ്ണ, അമൽ സത്യൻ എന്നിവരടങ്ങുന്ന സംഘമാണ് വേദിയിൽ എത്തുക. മത്സരത്തിലെ ചെറിയ വീഴ്ചകൾ വരെ പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും മകെൻറ പരിശീലകനല്ല കുട്ടൻമാരാർ.
മൂർക്കനാട് ദിനേശ് വാര്യരെയാണ് ഇതിനായി നിയോഗിച്ചത്. കുട്ടൻമാരാർക്കൊപ്പം ഭാര്യ ഗീതയും മകൾ കവിതയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.