കൊച്ചി: കോവിഡ് വ്യാപന സാഹചര്യത്തിലും മാനദണ്ഡങ്ങൾ പാലിക്കാതെ എല്ലാ രാഷ്ട്രീയ കക്ഷികളും ആളെ കൂട്ടി സമരം െചയ്യുന്നുണ്ടെന്ന് ഹരജിക്കാർ ഹൈകോടതിയിൽ. ൈഹകോടതി വിലക്കിയിട്ടും സമരങ്ങൾ ദിനംപ്രതി പെരുകുകയാണെന്നും സമൂഹ അകലവും മാസ്ക് ധരിക്കലും സാനിറ്റൈസർ ഉപയോഗവുമൊന്നുമില്ലെന്നും കാട്ടി ഹരജിക്കാർ സത്യവാങ്മൂലം നൽകി.
ഇത്തരം സമരങ്ങൾക്കെതിരെ നേരേത്ത ഹൈകോടതിയിൽ ഹരജി നൽകിയവർ ദൃശ്യങ്ങളും ഹാജരാക്കി. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, യുവമോർച്ച തുടങ്ങിയ സംഘടനകളെല്ലാം സമരം നടത്തിയതിന് രേഖകൾ ഹാജരാക്കി.
സ്വർണക്കടത്ത് കേസിൽ മന്ത്രിമാരടക്കമുള്ളവർക്കെതിരെ പ്രതിപക്ഷ പാർട്ടികളും വെഞ്ഞാറമൂട്ടിലെ സി.പി.എം പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ആളെ കൂട്ടി സമരം നടത്തി. പി.എസ്.സി ഉദ്യോഗാർഥിയുടെ ആത്മഹത്യയെത്തുടർന്നുള്ള സമരങ്ങൾ, മന്ത്രി കെ.ടി. ജലീലിനെതിരായ സമരങ്ങൾ, സെക്രേട്ടറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങൾ എന്നിവയും ദൃശ്യങ്ങൾ സഹിതം കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഹരജികൾ വെള്ളിയാഴ്ച കോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.