കൊച്ചി: '50 രൂപക്ക് പെട്രോള്‍ വില്ക്കാന് ഇന്ത്യ ഗവണ്മെൻറിന് കഴിയും' ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ 2017 സെപ്റ്റംബറിലെ ഫേസ്ബുക്ക് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പെട്രോളിനും ഡീസലിനും അടിക്കടി വിലവർധിക്കുന്ന പുതിയ സാഹചര്യത്തിൽ ഈ വാഗ്ദാനംതന്നെയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്നത്, പക്ഷേ ഒരു ചെറിയ ട്വിസ്റ്റുണ്ടെന്നുമാത്രം. 50 രൂപക്ക് പെട്രോൾ കിട്ടും, അര ലിറ്ററാണെന്നു മാത്രം. സെഞ്ച്വറിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ വിലവർധനയെ ട്രോളിയും പ്രാകിയും അമർഷം പ്രകടിപ്പിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
അഞ്ചുേപർ ഒരുബൈക്കിൽ യാത്ര ചെയ്യുന്നതിെൻറ ദൃശ്യമാണ് വൈറലാകുന്ന ട്രോളുകളിലൊന്ന്. അഞ്ചുപേർ ദിവസവും പെട്രോളടിക്കുമ്പോ 5x150=750, ഇതാവുമ്പോ 150+500 (ഓവർലോഡ് ഫൈൻ) =650, ലാഭം ഇങ്ങനെ പോവുന്നതാണ് എന്നാണ് യാത്രികരുടെ വിശദീകരണം. നിത്യേനയെന്നോണം വില കൂടുന്നതിെന 'പെട്രോൾ പമ്പിൽ കയറിയപ്പോൾ ഒരുവില, അടിച്ചുകഴിഞ്ഞ് കാശ് കൊടുക്കാൻ നേരം മറ്റൊരു വില, പമ്പിൽനിന്ന് ഇറങ്ങിയപ്പോൾ വീണ്ടും കൂടി' എന്നിങ്ങനെ ട്രോളൻമാർ പരിഹസിച്ചുകൊണ്ടിരിക്കുന്നു.
പെട്രോളിന് 90 രൂപയായതിൽ നിനക്ക് വിഷമമുണ്ടോ എന്നു ചോദിക്കുമ്പോൾ നാളത്തെ വിലെയക്കാൾ ഇന്നത്തെ വില കുറവല്ലേ, പിന്നെന്തിനു വിഷമിക്കണം എന്ന് ദീനമായി ന്യായീകരിക്കുന്ന സംഘമിത്രങ്ങളെയും സമൂഹ മാധ്യമചുവരുകളിൽ കാണാം. യു.പി.എ സർക്കാർ കാലത്ത് വിലവർധനയിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കൾ സ്കൂട്ടർ തള്ളിക്കൊണ്ടുപോയ ചിത്രം ഇടക്കിടെ ഹിറ്റാവുന്നുണ്ട്.
പെട്രോൾവില കൂടി ബൈക്കിൽ കൈ കുത്തി ഇരിക്കുന്ന മകനും പാചകവാതക വില കൂടി ഗ്യാസ് കുറ്റിക്ക് കൈയൂന്നി ഇരിക്കുന്ന അമ്മയും ചേർന്ന ശരാശരി കുടുംബചിത്രം, ഇന്ധനവില വർധന ജനങ്ങളെ ബാധിക്കില്ലെന്ന കാര്യം ബോധിപ്പിക്കാൻ വിജയയാത്ര നടത്തുന്ന കെ. സുരേന്ദ്രെൻറ വാഹനം പെട്രോൾ നിറക്കാനാവാതെ നിന്നുപോവുന്ന കാഴ്ച തുടങ്ങിയവയും ട്രോളിൽ നിറയുന്നു. കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പുകളും ഫേസ്ബുക്കിൽ ഏറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.