കൊച്ചി: അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മേയ് 14 മുതൽ എല്ലാ ഞായറാഴ്ചയും കേരളത്തിലെ പെേട്രാൾ പമ്പുകൾ അടച്ചിടാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെേട്രാളിയം േട്രഡേഴ്സ് തീരുമാനിച്ചു. കളമശ്ശേരിയിൽ ചേർന്ന സംസ്ഥാന കൺവെൻഷനിലാണ് തീരുമാനം. ഇതിന് മുന്നോടിയായി 10ന് ഇന്ധന ബഹിഷ്കരണ സമരം നടത്താനും സമ്മേളനം തീരുമാനിച്ചു.
അന്ന് എണ്ണക്കമ്പനികളിൽനിന്ന് ഇന്ധനം വാങ്ങില്ല. സംഘടനയുടെ പുതിയ പ്രസിഡൻറായി ശിവാനന്ദനെയും സെക്രട്ടറിയായി രാധാകൃഷ്ണനെയും ട്രഷററായി രാംകുമാറിനെയും തെരഞ്ഞെടുത്തു. രവിശങ്കർ, വെങ്കിടേശ്വരൻ, മൂസ(വൈസ് പ്രസിഡൻറുമാർ), അബ്ദുൽ റാൻ, ഷംസുദ്ദീൻ(ജോ.സെക്രട്ടറിമാർ), അഡ്വ.തോമസ് വൈദ്യൻ (സി.ഐ.പി.ഡി എക്സിക്യൂട്ടിവ് അംഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.