കൊച്ചി: കമീഷൻ വർധനയടക്കം പരിഷ്കാരങ്ങൾ മുന്നോട്ടുെവച്ച അപൂർവചന്ദ്ര കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒാൾ കേരള ഫെഡറേഷൻ ഒാഫ് പെട്രോളിയം ട്രേേഡഴ്സിെൻറ നേതൃത്വത്തിൽ ഞായറാഴ്ച പമ്പുകളടച്ചിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പെട്രോൾ പമ്പ് മേഖലയെ താങ്ങിനിർത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. നേരത്തെ പമ്പുകൾ അടച്ചിടുന്ന സമരത്തിന് മുന്നോടിയായി മെയ് 10ാം തിയതി എണ്ണ കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങാതെ സൂചന സമരം ഉടമകൾ നടത്തിയിരുന്നു. പമ്പുടമകെള ദ്രോഹിക്കുന്ന സർക്കാർ നിലപാടിനെതിെര രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിെൻറ ഭാഗമായാണ് സമരമെന്നും അവർ പറഞ്ഞു. എം. രാധാകൃഷ്ണൻ, കെ.എസ്. കോമു എന്നിവർ വാർത്തസമ്മേനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.