കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഒരു മാസത്തിനിടെ ലിറ്ററിന് രണ്ട് രൂപയിലധികം വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും ഇന്ധനവില ഉയരുകയാണ്.
ഈ വർഷം പെട്രോൾ ലിറ്ററിന് 6.56 ഉം ഡീസലിന് 3.40 ഉം രൂപ വർധിച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 78.38 രൂപയും ഡീസലിന് 70.81 രൂപയുമാണ് വില. ഇന്നലെ എട്ട് പൈസ കൂടി. തുടർച്ചയായി ആറാം ദിവസമാണ് വില വർധിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന വില. ഈ വർഷം ജനുവരി ഒന്നിന് ഇവിടെ പെട്രോളിന് 71.82ഉം ഡീസലിന് 67.41ഉം ആയിരുന്നു വില. ഒക്ടോബർ ഒന്നിന് ശേഷം പെട്രോളിന് 2.16 രൂപ കൂടി.
മുമ്പത്തേതുപോലെ പെട്രോളിന് ആനുപാതികമായി ഡീസൽ വില വർധിച്ചിട്ടില്ല. ഒക്ടോബർ ഒന്നിന് ഡീസൽ വില 72.56 രൂപ വരെയെത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇപ്പോൾ 1.75 രൂപ കുറവാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ട് തവണ മാത്രമാണ് ഡീസൽ വില ഉയർന്നത്. ശരാശരി 5.05 പൈസ വീതം.
വില കേരളത്തിൽ (പെട്രോൾ, ഡീസൽ ക്രമത്തിൽ)
തിരുവനന്തപുരം: 78.38, 70.81
കൊല്ലം: 78.01, 70.4
പത്തനംതിട്ട: 77.73, 70.14
ആലപ്പുഴ: 77.4, 69.82
കോട്ടയം: 77.39, 69.8
ഇടുക്കി: 77.89, 70.26
എറണാകുളം: 77.02, 69.47
തൃശൂർ: 77.55, 69.96
പാലക്കാട്: 77.96, 70.36
മലപ്പുറം: 77.66, 70.1
കോഴിക്കോട്: 77.36, 69.8
വയനാട്: 78.08, 70.46
കണ്ണൂർ: 77.32, 69.74
കാസർകോട്: 77.83, 70.28
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.