തൊടുപുഴ: 'ഇനി പെട്ടിമുടിയിൽ ഇരിക്ക മുടിയാത്, വേല സെയ്യമുടിയാത്'. മണ്ണ് മൂടിക്കിടക്കുന്ന ലയങ്ങളിലെ അവശേഷിക്കുന്ന സാധനങ്ങളുമെടുത്ത് പെട്ടിമുടിയിൽനിന്ന് ഇറങ്ങുകയാണ് കാളിയമ്മയെപ്പോലുള്ളവർ. ദുരന്തം നടന്നതിനുശേഷം പെട്ടിമുടിയിലെ അവശേഷിക്കുന്ന ലയങ്ങളിലുള്ളവരെ സമീപത്തെ എസ്റ്റേറ്റുകളിലേക്കടക്കം മാറ്റുകയായിരുന്നു. വീടുകളിലെ അവശേഷിക്കുന്ന സാധനങ്ങൾ എടുക്കാനാണ് ഇവർ ഒരിക്കൽകൂടി പെട്ടിമുടി കയറിയെത്തിയത്.
നാലുതലമുറയുടെ പാരമ്പര്യവുമായി പെട്ടിമുടിയുടെ മണ്ണിൽ വേരുറപ്പിച്ചവരായിരുന്നു ഇവർ. അപ്രതീക്ഷിതമായി ഇരുളിെൻറ മറവിൽ എത്തിയ ദുരന്തം വേണ്ടപ്പെട്ടവരെയും കവർന്നെടുത്തതിെൻറ വേദനനിറഞ്ഞ ഓർമകളായിരുന്നു. എത്തിയവരിൽ ചിലർ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓർമകൾ കണ്ണീരോടെ പങ്കുവെച്ചു. പെട്ടിമുടിയോടുചേർന്ന രാജമലയിലാണ് ഏറെപ്പേരെയും പാർപ്പിച്ചിട്ടുള്ളത്. അതേസമയം, വിദൂരത്തിലുള്ള മറ്റ് എസ്റ്റേറ്റുകളിലേക്ക് ചിലർ മാറിയിട്ടുണ്ട്.
നയമക്കാട്, കടലാർ, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലേക്ക് തൊഴിലാളികൾ മാറി. മറ്റിടങ്ങളിൽ വീട് ലഭിച്ച തൊഴിലാളികൾ അതേ എസ്റ്റേറ്റുകളിൽ ജോലിക്കുപോകുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. ഇതിനിടയാണ് കാളിയമ്മയടക്കമുള്ളവർ തങ്ങളുടെ വീടുകളിലെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്നറിയാൻ എത്തിയത്.
നാലു ലയങ്ങളാണ് ഉരുൾെപാട്ടലിൽ തകർന്നത്. ബാക്കിയുള്ളവ മണ്ണ് മൂടിയും പാതി തകർന്നും ദുരന്ത അവശേഷിപ്പുകളായി നിൽക്കുന്നു. അവശേഷിച്ചവയുമെടുത്ത് തിരികെ മടങ്ങുേമ്പാൾ ഉരുൾെപാട്ടലിൽ കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.