ശബ്​ദരേഖ വിവാദം; ക്രൈംബ്രാഞ്ച്​ സ്വപ്​നയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബ്​ദരേഖ പുറത്തു വന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച്​ സംഘം സവപ്​ന സുരേഷിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയാണ്​ ചോദ്യം ചെയ്യുന്നത്​.

സ്വപ്​നയുടെ ശബ്​ദരേഖ ജയിലിൽ നിന്നല്ല പുറത്തുപോയതെന്നാണ്​ സംഭവത്തിൽ ജയിൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്​. എന്നാൽ ഈ വിഷയത്തിൽവിശദമായ അന്വേഷണം നടത്തണമെന്ന കസ്​റ്റംസ്​ ആവശ്യത്തെ തുടർന്ന്​ ജയിൽ വകുപ്പ്​ ഡി.ജി.പിയെ വിവരം ധരിപ്പിക്കുകയും ഡി.ജി.പി ക്രൈംബ്രാഞ്ച്​ അനേവഷണത്തിന്​ ഉത്തരവിടുകയുമായിരുന്നു. ഇതേതുടർന്നാണ്​ ക്രൈം​ബ്രാഞ്ച്​ സ്വപ്​നയെ ചോദ്യം ചെയ്​തത്​. സ്വപ്​നയുടെ മൊഴിയെടുക്കാൻ എൻ.ഐ.എ കോടതി ക്രൈംബ്രാഞ്ചിന്​ അനുമതി നൽകിയിരുന്നു.

സ്വപ്ന സുരേഷിനേയും സരിത്തിനേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും(ഇ.ഡി) ഇന്ന്​ ചോദ്യം ചെയ്യും. ഇ.ഡിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഇന്നുമുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.

Tags:    
News Summary - phone tape controversy swapna suresh is questioning by crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.