തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ സർക്കാറിന് കടുത്ത വെല്ലുവിളിയാകും. സുപ്രീംകോടതി വിധി മാനിക്കുന്നെന്നും വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചാം പ്രതി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ആവർത്തിക്കുേമ്പാഴും കോടതി മുമ്പാകെ ഹാജരാക്കപ്പെടുന്ന തെളിവുകൾ കേസിൽ നിർണായകമാകും. ശിക്ഷിക്കപ്പെട്ടാൽ ശിവൻകുട്ടിയുടെ മന്ത്രിസ്ഥാനത്തിനും സർക്കാറിെൻറ നടപടിക്കും തിരിച്ചടിയാകും.
തെളിവില്ലെന്നും പൊതുതാൽപര്യ പ്രകാരമാണ് കേസ് പിൻവലിക്കുന്നതെന്നുമുള്ള വിശദീകരണമാണ് സർക്കാർ നൽകുന്നത്. എന്നാൽ, ലോകം മുഴുവൻ തത്സമയം കണ്ട സംഭവത്തിൽ തെളിവില്ലെന്ന സർക്കാർ വാദം കോടതിയിൽ നിലനിൽക്കാൻ സാധ്യതയില്ല. പൊതുമുതൽ നശിപ്പിച്ച കേസിൽ എന്ത് പൊതുജന താൽപര്യം എന്ന് കോടതി ചോദിച്ചാൽ സർക്കാർ അഭിഭാഷകൻ വിയർക്കും. നേരത്തേ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുതൽ മേൽക്കോടതികൾ വരെ ഇൗ ചോദ്യം ഉന്നയിച്ചിരുന്നു. നേരത്തേ സി.ജെ.എം കോടതിയിൽനിന്ന് കേസ് മാറ്റാൻ സർക്കാർ ശ്രമം നടത്തിയിരുന്നു. വീണ്ടും ഇൗ കോടതിയിലേക്ക് തന്നെ വിചാരണ വരുേമ്പാൾ മുമ്പ് കോടതി നടത്തിയ പരാമർശങ്ങൾ ആവർത്തിക്കാനും സാധ്യതയുണ്ട്.
കേസ് പിൻവലിക്കാൻ സർക്കാർ സി.ജെ.എം കോടതിയെ സമീപിച്ചേപ്പാൾ തന്നെ അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവകുപ്പിെൻറ ശിപാർശ വകവെക്കാതെ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തായിരുന്നു സർക്കാർ നീക്കം. പ്രതിയുടെ പരാതിയിൽ ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷനായിരുന്ന ബീന സതീഷിനെ മാറ്റുകയും ചെയ്തു. മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവരടക്കം സി.പി.എം നേതാക്കളുടെ വിടുതൽ ഹരജി ആഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കാനിരിക്കുകയാണ്. ആ ദിവസവും സർക്കാറിന് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.