തൊഴിലാളി ദ്രോഹം: പിണറായി മോഡിയെ കടത്തിവെട്ടുന്നു -എം.എം ഹസൻ

തിരുവനന്തപുരം: തൊഴിലാളി ദ്രോഹത്തിൽ പിണറായി മോഡിയെ കടത്തിവെട്ടുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിലിന്റെ വർത്തമാനം ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ചും തൊഴിലാളികളെ നിർബന്ധിത വിരമിക്കലിനു വിധേയമാക്കിയും തൊഴിൽ മേഖലയെ തകർക്കുമ്പോൾ കേരളത്തിലെ ഇടതു സർക്കാർ മോഡിയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള തൊഴിലാളി വിരുധ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. കെഎസ്ആർടിസി അടക്കമുള്ള കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്.

അസംഘടിത മേഖലയിലെ ക്ഷേമനിധികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കൊടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.സഹകരണ മേഖല കുത്തഴിഞ്ഞു. ഓണക്കാലത്ത് കടമെടുത്ത കിറ്റ് നൽകുമെന്ന സർക്കാരിൻ്റെ വാഗ്ദാനം ജനങ്ങളെ കണ്ണിൽ പൊടിയിടാൻ ഉള്ളതാണ്. കേന്ദ്രസർക്കാരിൽ നിന്നും ഇടതു സർക്കാർ ഏറ്റെടുത്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ലെ ന്ന മുറവിളി ഉയരുകയാണ് .

ഇത്തരം സ്ഥാപനങ്ങളിലെ കേരള സർക്കാരിൻറെ നടപടിക്രമങ്ങൾ പരിശോധിക്കേണ്ടതുണ്ട്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ നയ വ്യതിയാനം കേരളം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല. തൊഴിലാളി പക്ഷത്ത് എന്നും നിലയുറപ്പിച്ചിട്ടുള്ള സർക്കാറുകൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ ആയിരുന്നൂവെന്നും ഏറ്റവുമധികം ക്ഷേമനിധികൾ രൂപീകരിച്ച് തൊഴിലാളികൾക്ക് ഗുണപരമായ മാറ്റം വരുത്തിയത് കോൺഗ്രസ് സർക്കാരുകൾ ആയിരുന്നൂ. നെഹ്റുവിൻറെ സാമ്പത്തിക നയങ്ങളിലേക്ക് കോൺഗ്രസ് തിരിച്ചു പോകേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ പ്രതാപൻ അധ്യക്ഷത വഹിച്ചു. വി.ഭുവനേന്ദ്രൻ നായർ, ചെറുനാരകംകോട് ജോണി, വാഴിച്ചൽ തോമസ്, എരണിയൽ ശശി ,ചാരാച്ചിറ രാജീവ്, എൻ. കെ. പി .സുഗതൻ, സുരേഷ് കുമാർ .എസ്. എം .എം .അഷറഫ്, ശ്രീക്കുട്ടി സതീഷ് തുടങ്ങിയവർ സംസാരിച്ചു

Tags:    
News Summary - Pinarayi Modi is being cheated by workers - MM Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.