തിരുവനന്തപുരം: കെ-റെയിൽ പദ്ധതിെക്കതിരായ എതിർപ്പിൽനിന്ന് യു.ഡി.എഫ് പിൻവാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ഗുണകരമായ പദ്ധതി നടപ്പാക്കാനുള്ള ബാധ്യതയാണ് സർക്കാറിനുള്ളത്. അത് പിടിവാശിയായി എടുക്കേണ്ടതില്ല. വിഷമം അനുഭവിക്കുന്നവർക്കുള്ള കൃത്യമായ പുനരധിവാസ പദ്ധതിയും നടപ്പാക്കും. ഏതെങ്കിലും തരത്തിലുള്ള പ്രയാസപ്പെടുത്തൽ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി ഉണ്ടാവിെല്ലന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. നാടിെൻറ പ്രത്യേകത ഏത് കാര്യത്തിലും എതിർക്കാൻ ചിലരുണ്ടാവുമെന്നതാണ്.
പക്ഷേ, ഇതിലെ നിർഭാഗ്യകരമായ വശം യു.ഡി.എഫ് നിലപാടാണ്. സംസ്ഥാനത്തിെൻറ തന്നെ അഭിമാന പദ്ധതിയായാണ് സെമി ഹൈസ്പീഡ് റെയിലിനെ കാണേണ്ടത്. നാടിെൻറ മാറ്റത്തിന് ഉപകരിക്കുന്ന ഒന്നിനെ സങ്കുചിത കണ്ണിലൂടെ കാണാൻ പറ്റില്ല. വരുംതലമുറയെയും കൂടി കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. എതിർക്കുന്നത് നാടിെൻറ ഭാവിയെ തുലക്കുന്നതിന് തുല്യമാണ്. പദ്ധതിയുടെ ഭാഗമായി വളരെ കുറച്ച് സ്ഥലമാണ് നഷ്ടമാവുക. അതിന് ഇന്നത്തെ കാലത്തിനനുസൃതമായ നഷ്ടപരിഹാരം നൽകും. കെട്ടിടങ്ങളുണ്ടെങ്കിൽ അതിനും നഷ്ടപരിഹാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.