തിരുവനന്തപുരം: 42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി കമലയും. വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
1979 സെപ്റ്റംബര്‍ 2-ാം തിയതിയായിരുന്നു പിണറായി വിജയനും ടി. കമലയും വിവാഹിതരായത്. വിവാഹ സമയത്ത് പാര്‍ട്ടി അച്ചടിച്ച കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചു നടന്ന വിവാഹത്തിന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലായിരുന്നു ക്ഷണക്കത്ത്.
തലശ്ശേരിയിലെ സെന്‍റ് ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം.എൽ.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.